കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ വീണ്ടും കൊച്ചിയിലെ എന്‍.ഐ.എ ഓഫിസില്‍ എത്തി. മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.
സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള അടുപ്പത്തിന്റെ പേരിലാണു സസ്‌പെന്‍ഡ് ചെയ്തത്. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിക്കാന്‍ ഇടപെട്ടുവെന്നു കണ്ടെത്തിയിരുന്നു.
കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്നയുമായി നിരന്തരം ബന്ധപ്പെട്ടതിലൂടെ അഖിലേന്ത്യ സര്‍വീസ് റൂളുകളുടെ ലംഘനം ശിവശങ്കര്‍ നടത്തിയതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക