ഭോപ്പാല്‍: മന്ദ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ നടന്ന പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഒരു കോടി രൂപ വീതം കൈമാറി. ഇന്ന് പ്രക്ഷേഭം സ്ഥലം സന്ദര്‍ശിക്കവേയാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം തുക കൈമാറിയത്.
Also read മൊബൈല്‍ മോഷണം; ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ചോദിച്ചത് 80 ലക്ഷം
കര്‍ഷകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് കാര്യമായ മറുപടി നല്‍കാതെയായിരുന്നു പ്രക്ഷോഭ സ്ഥലം സന്ദര്‍ശിക്കുമെന്ന പേരില്‍ നിരാഹരം അവസാനിപ്പിച്ചത്. ഈ വേളിലായിരുന്നു കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി വീതം ധനസഹായം പ്രഖ്യാപിച്ചതും.
ഇതേത്തുടര്‍ന്ന് ഇന്ന് കൊല്ലപ്പെട്ട കര്‍ഷകരില്‍ ഒരാളുടെ കുടുംബം സന്ദര്‍ശിച്ച് മന്ത്രി ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. ഈ തുക മന്ദ്സോര്‍ കലക്ടര്‍ക്ക് നല്‍കുകയും കലക്ടര്‍ അത് ഇ- പേയ്മെന്റ് സംവിധാനം വഴി കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Dont miss നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ ഖത്തറിനൊപ്പമാണോ; നവാസ് ഷെരീഫിനോട് സൗദി രാജാവ്
ജൂണ്‍ ആറിനായിരുന്നു പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. പിന്നീടായിരുന്നു 26 വയസ്സുള്ള മറ്റൊരു കര്‍ഷകന്‍ കൊല്ലപ്പെടുന്നത്. പൊലീസ് മര്‍ദ്ദനത്തിലാണ് ഇയാള്‍ മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.