| Wednesday, 29th April 2020, 8:06 am

കൊവിഡ് ചികിത്സയ്ക്ക് മന്ത്രവും, ഭജനയും യോ​ഗയും; പുതിയ പ്രതിവിധി മുന്നോട്ട് വെച്ച് ശിവരാജ് സിങ് ചൗഹാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: കൊറോണ ചികിത്സയക്ക് യോ​ഗയും, മന്ത്രങ്ങളും, സം​ഗീതവും, ഭജനയും ഉപയോ​ഗിക്കാമെന്ന് മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സാധാരണ ചികിത്സ രീതിയ്ക്കൊപ്പം ഇവയുടെ കൂടി സഹായം തേടാമെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനേതാക്കളോട് വീഡിയോ കോൺഫറൻസിങ്ങ് വഴി സംവദിക്കവെയാണ് പുതിയ നിർദേശവുമായി ശിവരാജ് സിങ് ചൗഹാൻ എത്തിയത്. ഇവരോട് മറ്റ് ചികിത്സാ രീതികളെക്കുറിച്ചുള്ള നിർദേശങ്ങൾ മുന്നോട്ട് വെക്കാനും മധ്യപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

”ചിലപ്പോൾ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാൻ നമുക്ക് സാധിക്കുമായിരിക്കും. രോ​ഗികളുടെ മാനസിക ആരോ​ഗ്യം വർദ്ധിപ്പിക്കുന്നതിന് സം​ഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാം” ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഒരുപാട് അസുഖങ്ങൾ സ്നേഹം കൊണ്ട് മാറിയിട്ടുണ്ട്. കൊവിഡ് പോലൊരു രോ​ഗം വരുമ്പോൾ സ്വന്തം അമ്മയ്ക്ക് മകനെ പോലും തൊടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സാധാരണ ചികിത്സാ രീതികൾക്കൊപ്പം ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും അനുവർത്തിക്കാമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ 50 ​ഗ്രാം വരുന്ന 1 കോടി ആയുർവേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബി.ജെി.പി സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗ​ഹാന്റെ പ്രതികരണം. അതേസമയം രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് മധ്യപ്രദേശിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളിൽ ശിവരാജ് സിങ് ചൗഹാന്റെ ഫോട്ടോ പതിക്കുന്നതിൽ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more