| Wednesday, 20th March 2019, 10:02 am

എന്തുവിലകൊടുത്തും ബി.ജെ.പിയെ തോല്‍പ്പിക്കും; അപ്‌നാദളിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ശിവപാല്‍ യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എന്ത് വിലകൊടുത്തും തോല്‍പ്പിക്കുമെന്ന് പ്രകതിശീല്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ ശിവപാല്‍ യാദവ്.

കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ ശേഷം അവരെ പറ്റിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സഖ്യം പരാജയപ്പെട്ടതോടെയാണ് ശിവപാല്‍ യാദവ് അപ്‌നാദളിനും പീസ് പാര്‍ട്ടിക്കുമൊപ്പം ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറായത്.


ഗോവയില്‍ ഇന്ന് വിശ്വാസ വോട്ട്; ബി.ജെ.പിക്ക് 19 പേരുടെ പിന്തുണ വേണം: കരുത്ത് തെളിയിക്കുമെന്ന് കോണ്‍ഗ്രസ്


ഫിറോസാബാദില്‍ അനന്തരവന്‍ അക്ഷയ് യാദവിനെതിരെയാണ് താന്‍ ജനവിധി തേടാന്‍ പോകുന്നതെന്നും ശിവപാല്‍ യാദവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പീസ് പാര്‍ട്ടിയുമായും അപ്‌നാദളുമായും രാഷ്ട്രീയക്രാന്തികാരിയുമായും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യു.പിയില്‍ 80 ല്‍ 79 സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവപാല്‍ യാദവിന്റെ പത്രസമ്മേളനത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 31 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പി.എസ്.പി പുറത്തുവിട്ടു.

We use cookies to give you the best possible experience. Learn more