താജ്മഹലിന് മുമ്പില്‍ 'ശിവ്ചാലിസ' നടത്തിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
India
താജ്മഹലിന് മുമ്പില്‍ 'ശിവ്ചാലിസ' നടത്തിയ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2017, 6:18 pm

ആഗ്ര: താജ്മഹലിന് മുന്നില്‍ “ശിവചാലിസ” നടത്തുകയും വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി പായിപ്പിക്കുകയും ചെയ്ത ഹിന്ദുയുവവാഹിനി, രാഷ്ട്ര സ്വാഭിമാന്‍ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഒരു ഡസനോളം വരുന്ന പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്.

പൂജ നടത്താനെത്തിയവരെ സമാധാനപരമായി  പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതോടെയാണ് സംഘത്തെ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പൊലീസിന് കൈമാറി. പിന്നീട് മാപ്പ് എഴുതി നല്‍കിയതിന് ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തു.

ആസൂത്രണം ചെയ്ത് തന്നെയാണ് പരിപാടി നടത്താന്‍ നോക്കിയതെന്ന് സംഘത്തലവന്‍ ദീപക് ശര്‍മ ഇന്ത്യാടുഡേയോട് പറഞ്ഞു. ശിവചാലിസ നടത്തിയതിന്റെ പേരിലല്ല മാപ്പെഴുതി നല്‍കിയതെന്നും മറിച്ച് സുപ്രീംകോടതി ഉത്തരവ് ലംഘിച്ചത് കൊണ്ടാണെന്നും ദീപക് ശര്‍മ പറഞ്ഞു.


Read more:   സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രത്യാഘാതം ഉണ്ടാവുമെങ്കില്‍ നേരിടാന്‍ തയ്യാറാണെന്ന് നടന്‍ വിശാല്‍


ഉത്തരേന്ത്യയില്‍ നിരവധി ക്ഷേത്രങ്ങള്‍ മുഗളര്‍ തകര്‍ത്തിട്ടുണ്ടെന്നും തേജോമഹാലയ് എന്ന ശിവക്ഷേത്രം തകര്‍ത്താണ് താജ്മഹല്‍ പണിതതെന്നും ദീപക് ശര്‍മ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള താജ്മഹലില്‍ മുസ്‌ലിംങ്ങള്‍ക്ക് നമസ്‌കരിക്കാമെങ്കില്‍ ഹിന്ദുക്കള്‍ക്ക് എന്തുകൊണ്ട് “ശിവ്ചാലിസ” നടത്തിക്കൂടെന്നും ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹരജിനല്‍കുമെന്നും ഇയാള്‍ പറഞ്ഞു.