തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍.
മുഖ്യമന്ത്രി നിയോഗിച്ച ചീഫ് സെക്രട്ടറിതല സമിതിയുടേതാണ് കണ്ടെത്തല്‍. ശിവശങ്കറിന്റെ സസ്‌പെന്‍ഷ് ഉത്തരവില്‍ സമിതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി സ്വപ്‌ന എത്തിയത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് സ്വപ്‌നയുടെ നിയമനം നടത്തിയതെന്നും വിഷന്‍ ടെക്‌സനോളജിയുടെ സ്റ്റാഫ് ആയിട്ടാണ് അവര്‍ എത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് പിന്നാലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്‌നയ്ക്ക് നിയമനം ലഭിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമനത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നേരിട്ട് ഇടപെട്ടുവെന്നാണ് വ്യക്താക്കുന്നത്.
നേരത്തെ ഈ വിഷയം പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം ഇത് തള്ളിക്കളുകയായിരുന്നു സര്‍ക്കാര്‍. യു.എസ് കോണ്‍സുലേറ്റിലെ അധികാരികളുമായി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക