മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പ്; ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ശിവസേന; ബി.ജെ.പി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് ഉദ്ധവ് താക്കറെ
Daily News
മുംബൈ പ്രാദേശിക തെരഞ്ഞെടുപ്പ്; ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ശിവസേന; ബി.ജെ.പി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് ഉദ്ധവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2017, 8:56 pm

bjp


ശിവസേനയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയെന്നും താക്കറെ പറഞ്ഞു. സേനയുടെ സൈനികരുമായി ഏറ്റുമുട്ടാന്‍ അംഗബലമില്ലാത്തത് കൊണ്ട് ബി.ജെ.പി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.


മുംബൈ:  മുംബൈ സിവിക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

എല്ലാ സീറ്റുകളിലും സേന ജയിക്കുമെന്നും ശിവസേനയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയെന്നും താക്കറെ പറഞ്ഞു. സേനയുടെ സൈനികരുമായി ഏറ്റമുട്ടാന്‍ അംഗബലമില്ലാത്തത് കൊണ്ട് ബി.ജെ.പി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.


Read more: തലശ്ശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ വേദിക്ക് സമീപം ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.ഐ.എം


സീറ്റു ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ശിവസേനയുടെ തീരുമാനമെന്നാണ് സൂചന. 2014 നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയും ശിവസേനയും സ്വന്തം നിലയിലാണ് മത്സരിച്ചിരുന്നത്. അതേ സമയം സംസ്ഥാനത്ത് ഫട്‌നാവിസ് സര്‍ക്കാരിനുള്ള പിന്തുണ ശിവസേന തുടരും.

227 വാര്‍ഡുകളിലേക്കായി ഫെബ്രുവരി 21നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 27നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയം.


Also read: റിപ്പബ്ലിക്ക് ദിനചടങ്ങ്: മോദി വീണ്ടും പ്രോട്ടോക്കോള്‍ തെറ്റിച്ചു