| Wednesday, 3rd March 2021, 8:28 pm

ശിവസേനയും ആര്‍.എസ്.എസും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടില്ല; ഭാരത് മാതാ കീ ജയ് വിളിച്ചതുകൊണ്ട് മാത്രം രാജ്യസ്‌നേഹികളാകില്ലെന്ന് കേന്ദ്രത്തോട് ഉദ്ദവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശിവസേനയും ആര്‍.എസ്.എസും സ്വാതന്ത്രസമരത്തിന്റെ ഭാഗമായിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാന നിയമസഭ സമ്മേളനത്തിനിടെയായിരുന്നു ഉദ്ദവിന്റെ പരാമര്‍ശം.

‘ശിവസേനയെ പോലെ തന്നെ ആര്‍.എസ്.എസും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തിട്ടില്ല. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചതുകൊണ്ട് മാത്രം നിങ്ങള്‍(ബി.ജെ.പി) രാജ്യസ്‌നേഹികളാകില്ല’, ഉദ്ദവ് പറഞ്ഞു.

ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെയും ഉദ്ദവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പേര് മാറ്റി നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയതു കൊണ്ട് ഇനി അവിടെ നടക്കുന്ന ക്രിക്കറ്റ് മാച്ചുകളില്‍ ഇന്ത്യ പരാജയപ്പെടില്ലായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ഫെബ്രുവരി 24നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് മാറ്റി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.

പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കാ

യിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതിനെതിരെ നിരവധി പേര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, യൂട്യൂബര്‍ ധ്രുവ് റാഠി തുടങ്ങി അനേകം പേരാണ് സ്റ്റേഡിയത്തിന് മോദിയുടെ പേരിട്ടതിനെതിരെ വിമര്‍ശനം ഉന്നയിച്ചെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Uddhav Thakery Slams Union Government

We use cookies to give you the best possible experience. Learn more