national news
സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയവര്‍ മന്ത്രിസഭയിലുണ്ട്: ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 16, 01:18 pm
Tuesday, 16th October 2018, 6:48 pm

മുംബൈ: സ്ത്രീകളോട് മോശമായി പെരുമാറിയവര്‍ ഇപ്പോഴും മന്തിസഭയില്‍ തുടരുന്നുണ്ടെന്ന് ശിവസേന. ആരുടേയും പേരെടുത്ത് പറയാതെയാണ് ശിവസേന ആരോപണം ഉന്നയിച്ചത്.

പാര്‍ട്ടി മുഖപത്രമായ “സാംന”യിലാണ് ശിവസേന അഭിപ്രായം തുറന്നുപറഞ്ഞത്. നിരവധി യുവതികളാണ് അദ്ധേഹത്തിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരെ പെരുമാറി എന്നാരോപണമുണ്ടായിട്ടും കേന്ദ്രം ഇതുവരെ നടപടി എടുത്തില്ല എന്നാണ് മുഖപ്രസംഗം പറയുന്നത്.


മദ്യം വീടുകളിലേക്ക് എത്തിക്കും എന്ന എക്‌സൈസ് മിനിസ്റ്റര്‍ ചന്ദ്രകാന്ത് ബവാന്‍കുലേയുടെ നയത്തിനെതിരേയും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. 2014 തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നതായിരുന്നു ബി.ജെ.പിയുടെ മുദ്രാവാക്യം. എന്നാല്‍ എല്ലാവര്‍ക്കും മദ്യം എന്നത് അവരുടെ നയമല്ലായിരുന്നു എന്നതാണ് പരാമര്‍ശം.

മദ്യപിച്ച് വാഹനമോടിക്കുന്നത് ഇല്ലാതാക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നതായിരുന്നു എക്‌സൈസ് മന്ത്രിയുടെ വാദം. എന്നാല്‍ അങ്ങനെയുണ്ടാകില്ല എന്ന് സര്‍ക്കാരിന് എന്ത് ഉറപ്പാണുള്ളത് എന്നും മുഖപ്രസംഗം ചോദിക്കുന്നു.