Advertisement
No-confidence Motion
അമിത് ഷായുടെ തന്ത്രം പാളി; അവിശ്വാസപ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 20, 05:30 am
Friday, 20th July 2018, 11:00 am

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ ശിവസേന വിട്ടുനില്‍ക്കും. നേരത്തെ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് എം.പിമാര്‍ക്ക് നല്‍കിയ വിപ്പ് ശിവസേന പിന്‍വലിച്ചിരുന്നു.

കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അമിത് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു താക്കറെ ഇക്കാര്യം അറിയിച്ചത്.

വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ശിവസേനാ നേതാവ് സഞ്ജയ് റാവത്താണ് അറിയിച്ചത്.

18 എം.പിമാരാണ് ശിവസേനയ്ക്ക് ലോക്‌സഭയില്‍ ഉള്ളത്.

ALSO READ: ‘ഞാന്‍ ബി.ജെ.പിയില്‍ ആയിരിക്കുന്നിടത്തോളം കാലം’; അവിശ്വാസപ്രമേയത്തില്‍ നിലപാട് വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ

എന്‍.ഡി.എയ്ക്ക് ശിവസേനയടക്കം നിലവില്‍ 314 പേരാണുള്ളത്. അതേസമയം ഒറ്റക്കെട്ടായി ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ നീങ്ങാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ 16 പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

അവിശ്വാസപ്രമേയത്തെ കേന്ദ്രസര്‍ക്കാര്‍ അതിജീവിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള അവസരമാണിത്.

WATCH THIS VIDEO: