| Wednesday, 2nd November 2016, 8:29 am

ജയിലുകളില്‍ വിചാരണ തടവുകാര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് കൊണ്ടിരിക്കുകയാണെന്ന് ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിലയാളുകള്‍ ചിക്കന്‍ ബിരിയാണിയും തിന്ന് ജയിലുകളില്‍ കഴിയുകയാണെന്നും ഇത്തരം തടവുകാരുടെ വിചാരണ എളുപ്പം പൂര്‍ത്തിയാക്കുന്ന സംവിധാനം കൊണ്ടു വരണമെന്നും ചൗഹാന്‍ പറഞ്ഞു.


ന്യൂദല്‍ഹി:  മധ്യപ്രദേശിലെ സിമി പ്രവര്‍ത്തകരുടെ വധത്തില്‍ സംശയമുന്നയിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.  ചിലയാളുകള്‍ ചിക്കന്‍ ബിരിയാണിയും തിന്ന് ജയിലുകളില്‍ കഴിയുകയാണെന്നും ഇത്തരം തടവുകാരുടെ വിചാരണ എളുപ്പം പൂര്‍ത്തിയാക്കുന്ന സംവിധാനം കൊണ്ടു വരണമെന്നും ചൗഹാന്‍ പറഞ്ഞു.

രാജ്യതാത്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും പ്രീണനത്തില്ലെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശ് പിറവി ദിനത്തില്‍ സംസാരിക്കുകയായിരുന്നു ചൗഹാന്‍

ജയില്‍ ചാടിയ സിമിപ്രവര്‍ത്തകരെ വകവരുത്തിയില്ലായിരുന്നെങ്കില്‍ രാജ്യത്തിന് ഭീഷണിയാകുമായിരുന്നെന്നും ചൗഹാന്‍ പറഞ്ഞു. സിമി പ്രവര്‍ത്തകരെ ജയില്‍ ചാടിച്ചതാണെന്ന് പറയുന്ന രാഷ്ട്രീയക്കാര്‍ കൊല്ലപ്പെട്ട ഹെഡ്‌കോണ്‍സ്റ്റബ്ള്‍ രാംശങ്കര്‍ യാദവിനെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ചൗഹാന്‍ ആരോപിച്ചു.

ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തികളില്‍ സംശയം പ്രകടിപ്പിക്കുന്ന സംസ്‌ക്കാരം രാജ്യത്ത്് വര്‍ദ്ധിച്ച് വരികയാണെന്നും ഇതവസാനിപ്പിക്കണമെന്നും റിജ്ജു പറഞ്ഞു.

We use cookies to give you the best possible experience. Learn more