| Sunday, 30th July 2023, 12:26 pm

റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് കുരുന്നുകള്‍; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: റോഡില്‍ കിടന്ന പൂച്ചയുടെ ജഡം സംസ്‌കരിച്ച് മാതൃകയായി വിദ്യാര്‍ത്ഥികള്‍. കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജിയിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികളാണ് റോഡില്‍ കിടന്ന പൂച്ചയുടെ മൃതദേഹം സംസ്‌കരിച്ചത്. ചേമ്പില കൊണ്ട് പൂച്ചയുടെ ജഡം റോഡില്‍ നിന്നും എടുത്ത് മാറ്റി റോഡ് സൈനില്‍ തന്നെ കുഴിയെടുത്തായിരുന്നു കുട്ടികള്‍ ജഡം സംസ്‌കരിച്ചത്.

സംഭവത്തില്‍ കുട്ടികള്‍ക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി എത്തി. നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം കരുണ എന്നിവയൊക്കെ പകരം വെക്കാന്‍ ഇല്ലാത്തതാണെന്നാണ് മന്ത്രി പറഞ്ഞത്. ഫേസ്ബുക്കില്‍ കുട്ടികളുടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ അഭിനന്ദനം.

സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നതെന്നും ഈ കരുതലുമായി മുന്നോട്ട് പോകുകയെന്നും മന്ത്രി അഭിനന്ദനമറിയിച്ചുകൊണ്ട് കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വഴിയില്‍ കിടന്ന പൂച്ചക്കുഞ്ഞിന്റെ ജഡം സംസ്‌കരിച്ച് കുറ്റ്യാടി കായക്കൊടി എ.എം.യു.പി സ്‌കൂളിലെ യു.കെ.ജി യിലെയും ഒന്നാം ക്ലാസിലെയും കുരുന്നുകള്‍.
കുഞ്ഞുങ്ങളെ, നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം, കരുണ എന്നിവയൊക്കെ പകരം വെയ്ക്കാന്‍ ഇല്ലാത്തത് ആണ്. സഹജീവികളോടുള്ള സ്‌നേഹാഭിമുഖ്യം ആണ് മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വിഭിന്നരാക്കുന്നത്. ഈ കരുതലുമായി മുന്നോട്ട് പോകുക.
സ്‌നേഹം

Content Highlight: V Sivankutty appreciate students who cremated  body  of a cat

We use cookies to give you the best possible experience. Learn more