പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളായതുകൊണ്ടാണ് സുശീല്‍ കുമാര്‍ മോദിയ്ക്ക് ഇത്തവണ ബീഹാര്‍ മന്ത്രിസഭയില്‍ ബി.ജെ.പി പദവി നല്‍കാഞ്ഞതെന്ന് ആര്‍.ജെ.ഡി നേതാവ് ശിവാനന്ദന് തിവാരി.
‘സുശീല്‍ മോദിക്ക് ബി.ജെ.പിയേക്കാള്‍ അടുപ്പം നിതീഷ് കുമാറിനോടാണ്. അതുകൊണ്ടാണ് ഇത്തവണ അദ്ദേഹത്തിന്റെ സ്ഥാനം നല്‍കാതിരുന്നത്. മറ്റു ബി.ജെ.പി നേതാക്കളെ ഉയരാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല,’ തിവാരി പറഞ്ഞു.
സുശീല്‍ മോദിയുമായി തനിക്ക് ഒരു വിദ്വേഷവുമില്ലെന്നും അദ്ദേഹം തന്റെ ചെറിയ സഹോദരനെ പോലെയാണെന്നും തിവാരി പറഞ്ഞു.
തിങ്കളാഴ്ചയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ബി.ജെ.പിയില്‍ നിന്നും രണ്ട് പേരാണ് ഇത്തവണ ബീഹാര്‍ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
എന്‍.ഡി.എ സഖ്യത്തിലെ 14 നേതാക്കളും ബിഹാര്‍ മന്ത്രി സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ച്ചയായി നാലാം തവണയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലേറുന്നത്. നിതീഷ് കുമാര്‍ ഇത് ഏഴാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക