ചെന്നൈ സൂപ്പർ താരം മുംബൈക്ക് വേണ്ടി സെഞ്ച്വറി അടിച്ചു; കൊടുങ്കാറ്റായി ധോണിയുടെ വജ്രായുധം
Cricket
ചെന്നൈ സൂപ്പർ താരം മുംബൈക്ക് വേണ്ടി സെഞ്ച്വറി അടിച്ചു; കൊടുങ്കാറ്റായി ധോണിയുടെ വജ്രായുധം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th February 2024, 8:39 pm

രഞ്ജി ട്രോഫിയില്‍ മുംബൈ-അസം ആദ്യം ദിവസം അവസാനിച്ചിരിക്കുകയാണ്. ആദ്യം ദിവസം കളി അവസാനിക്കുമ്പോള്‍ മുംബൈ 217 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്.

മത്സരത്തില്‍ മുംബൈക്കായി ശിവം ദൂബെ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 95 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് ദൂബെ നേടിയത്. പത്ത് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 106.32 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ദൂബെക്ക് പുറമെ ഷമാസ് മുലാനി 47 വന്തിനു 31 റണ്‍സും പ്രിത്വി ഷാ 26 മന്തി 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അസം ബൗളിങ് നിരയില്‍ ദിബാകര്‍ ജോഹ്‌റി, രാഹുല്‍ സിങ് എന്നിവര്‍ രണ്ട് വിക്കറ്റും കുനല്‍ ശര്‍മ, സുനില്‍ ലചിത് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അസം 34.1 ഓവറില്‍ പുറത്താവുകയായിരുന്നു.

മുംബൈ ബൗളിങ് നിരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10.1 ഓവറില്‍ 21 റണ്‍സ് വിട്ടുനല്‍കിയാണ് താക്കൂര്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.07 ആണ് താരത്തിന്റെ ഇക്കോണമി.

അസം താരങ്ങളായ പര്‍വേജ് മുസറഫ്, സുമിത്ത് ഗഡിഗോങ്കര്‍, ഡെനിഷ് ദാസ്, കുനല്‍ ശര്‍മ, സുനില്‍ ലച്ചിത്, ദിബാകര്‍ ജോഹ്റി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

അസം ബാറ്റിങ്ങില്‍ അഭിഷേക് താക്കുരി 46 പന്തില്‍ 31 റണ്‍സ് നേടി മികച്ച ചെറുത്ത്‌നില്‍പ് നടത്തി. മറ്റു താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Shivam Dube score century against Assam in Ranji trophy