മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര നിലവിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓള്‍ റൗണ്ടര്‍ താരത്തെയും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിനെയും താരതമ്യം ചെയ്യുകയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെയുടെ ഹിറ്റിങ് ശൈലിയെ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യുകയാണ് ചോപ്ര.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആകാശ് ചോപ്ര ശിവം ദുബെയുടെ കഴിവിനെക്കുറിച്ച് പ്രശംസിച്ചത്. താരത്തിന്റെ കളി യുവരാജിനെ അനുസ്മരിപ്പിക്കുന്നതാണെന്നും ചോപ്ര അവകാശപ്പെട്ടു.
‘ശിവം ദുബെയുടെ സ്‌ട്രൈക്കിങ് പവര്‍ ഒരു കുട്ടിയുടേത് പോലെയല്ല. അവന് 30 വയസ്സായി. കുറച്ചു വര്‍ഷങ്ങളായി അവന്‍ ക്രിക്കറ്റില്‍ ഇല്ലായിരുന്നു. അവന് ചെറുപ്പകാലത്ത് കുറച്ച് കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്നും പുറത്തു പോകാനുള്ള വക്കില്‍ നിന്നായിരുന്നു അവന്റെ തിരിച്ചുവരവ്. വെസ്റ്റ് ഇന്‍ഡീസിനോട് 50 അടിച്ചെങ്കിലും അവന് അധികം ഓപ്പര്‍ച്യൂണിറ്റീസ് കിട്ടിയില്ലായിരുന്നു,
പക്ഷേ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ 60ന് മുകളിലാണ് അവന്‍ സ്‌കോര്‍ ചെയ്തത്.
ഗംഭീരമായ സ്‌ട്രൈക്ക് റേറ്റില്‍ ആണ് എല്ലാ മാച്ചിലും അവന്‍ സിക്‌സറുകള്‍ പറത്തിയത്. അവന്‍ ഹിറ്റ് ചെയ്യുമ്പോള്‍ യുവരാജ് സിങ്ങിനെ ആണ് ഓര്‍മ വരുന്നത്,’ആകാശ് ചോപ്ര പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ നാലാമനായി ശിവം ദുബെയുമെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച് ദുബെ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
32 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും അടക്കം 196.88 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ദുബെ നിറഞ്ഞാടിയത്. കഴിഞ്ഞ മത്സരത്തിലും ദുബെ 40 പന്തില്‍ നിന്ന് 60 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
Content Highlight: Shivam Dube’s performance reminds of Yuvraj