| Monday, 8th January 2024, 11:28 pm

എനിക്ക് ഏറ്റവും കംഫർട്ടബിളായി തോന്നുന്ന, ഞാൻ എപ്പോഴും ചെയ്യുന്ന കാര്യമാണത്: ശിവ കാർത്തികേയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയ തെന്നിന്ത്യൻ താരമാണ് ശിവ കാർത്തികേയൻ.

ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമാകുന്നതിനോടൊപ്പം കേരളത്തിലടക്കം വലിയ ആരാധകരെ സ്വന്തമാക്കാൻ ശിവ കാർത്തികേയൻ കഴിഞ്ഞിട്ടുണ്ട്. താൻ സിനിമകൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശിവ കാർത്തികേയൻ.

തിരക്കഥയാണ് താൻ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കാറുള്ളതെന്നും തിരക്കഥ വായിച്ചാൽ സിനിമ തനിക്ക് കാണുന്ന പോലെയാണെന്നും ശിവ കാർത്തികേയൻ പറയുന്നു. തിരക്കഥ പഠിക്കുന്നതാണ് തനിക്ക് ഏറ്റവും കംഫർട്ടബിളെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘തിരക്കഥയ്ക്കും സംവിധായകൻ പറഞ്ഞു തരുന്നതിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ഞാൻ അത് നന്നായിട്ട് വായിച്ച് നോക്കും. കാരണം എനിക്ക് കുറച്ചൂടെ ബെറ്റർ ആക്കാൻ തിരക്കഥ സഹായിക്കാറുണ്ട്.

തിരക്കഥ വായിക്കുമ്പോൾ നമുക്കൊരു വിഷ്വൽ മനസിൽ കിട്ടും. അത് എത്ര നല്ലതാണ് ചെറുതാണ് എന്നതൊന്നും ഒരു വിഷയമേയല്ല. എനിക്ക് കഴിയുന്ന പോലെ ഞാൻ ആ കഥയ്ക്ക് വിഷ്വൽ ചെയ്യും. എല്ലാ സിനിമകൾക്കും അങ്ങനെയാണ്. അതിന്റെ ഗുണം എന്തെന്നാൽ, സിനിമ ചെയ്യുന്നതിന് മുൻപ് തന്നെ നമ്മുടെ മനസിൽ ഒരു വിഷ്വൽ ഉണ്ടാവും. ഒരു സിനിമ കാണുന്ന പോലെ തന്നെയായിരിക്കുമപ്പോൾ.

ഒരു സമയത്ത് ഞാൻ ഒരു സിനിമയാണ് ചെയ്യുക. അതുകൊണ്ട് തിരക്കഥ വായിച്ചാൽ എനിക്ക് ഒരു സീനിൽ എന്താണ് നടക്കുന്നത് എന്ന കൺഫ്യൂഷൻ ഒന്നും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ തിരക്കഥ പഠിക്കുന്നത് തന്നെയാണ് എനിക്ക് ഏറ്റവും കംഫർട്ടബിൾ,’ശിവ കാർത്തികേയൻ പറയുന്നു.

Content Highlight: Shivakarthikeyan Talk About His Film Selection

Latest Stories

We use cookies to give you the best possible experience. Learn more