കന്നഡയിലെ മികച്ച താരങ്ങളിലൊരാളാണ് ശിവ രാജ്കുമാര്‍. കന്നഡയിലെ പഴയകാല സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിന്റെ മകനാണ് ശിവരാജ് കുമാര്‍. ‘കരുനാട ചക്രവര്‍ത്തി’ എന്നറിയപ്പെടുന്ന താരം 140ലധികം ചിത്രങ്ങളില്‍ നായകനായി വേഷമിട്ടു. രജിനികാന്ത് നായകനായ ജയിലറിലെ നരസിംഹ എന്ന ചിത്രത്തിലൂടെ കേരളത്തിലും ശിവണ്ണക്ക് ആരാധകരുണ്ടായി.
കഴിഞ്ഞദിവസം തന്റെ പുതിയ ചിത്രമായ 45ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ ശിവ രാജ്കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മോഹന്‍ലാലിനെപ്പോലെ മെത്തേഡ് ആക്ടിങ്ങില്‍ അമ്പരപ്പിച്ച മലയാള നടന്‍ ആരെന്ന ചോദ്യത്തിന് ശിവ രാജ്കുമാര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
മോഹന്‍ലാലിന് ശേഷം മെത്തേഡ് ആക്ടിങ്ങില്‍ തന്നെ അമ്പരപ്പിച്ച നടന്‍ പ്രതാപ് പോത്തനാണെന്ന് ശിവ രാജ്കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പഴയകാല സിനിമകള്‍ പലതും താന്‍ കണ്ടിട്ടുണ്ടെന്നും വളരെ നല്ല പെര്‍ഫോമന്‍സായിരുന്നു അദ്ദേഹത്തിന്റേതെന്നും ശിവ രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസനെപ്പോലെയാണ് പ്രതാപ് പോത്തന്റെ അഭിനയമെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.
മലയാള നടന്‍ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും ശിവ രാജ്കുമാര്‍ സംസാരിച്ചു. താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധകനാണെന്ന് ശിവ രാജ്കുമാര്‍ പറഞ്ഞു. ചെന്നൈയില്‍ വെച്ച് ഒരിക്കല്‍ ദുല്‍ഖറിനെ കണ്ടെന്നും അയാളുടെ പെരുമാറ്റം തന്നെ വല്ലാതെ ആകര്‍ഷിച്ചെന്നും ശിവ രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ദുല്‍ഖര്‍ വലിയ സ്റ്റാറായിരുന്നില്ലെന്നും ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ടെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.
‘ലാല്‍ സാറിന് ശേഷം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള മെത്തേഡ് ആക്ടര്‍ പ്രതാപ് പോത്തനാണ്. മലയാളത്തിലും തമിഴിലും അദ്ദേഹം ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ആ സിനിമകളില്‍ പ്രതാപ് പോത്തന്റെ പെര്‍ഫോമന്‍സ് ഗംഭീരമാണ്. എന്റെ അഭിപ്രായത്തില്‍ കമല്‍ സാറിന്റേത് പോലുള്ള അഭിനയമാണ് പ്രതാപ് പോത്തന്റേത്.
മലയാളത്തില്‍ മമ്മൂട്ടി സാറിനെയും ലാല്‍ സാറിനെയും ഇഷ്ടമാണെങ്കിലും ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനാണ് ഞാന്‍. ഒരു തവണ ദുല്‍ഖറിനെ നേരിട്ട് കണ്ടിട്ടുണ്ട്. ചെന്നൈയില്‍ വെച്ചായിരുന്നു കണ്ടത്. അവന്റെ പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ടമായി. അന്ന് ദുല്‍ഖര്‍ വലിയ സ്റ്റാറായിട്ടുണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യ മുഴുവന്‍ അവന് ആരാധകരുണ്ട്,’ ശിവ രാജ് കുമാര്‍ പറയുന്നു.
Content Highlight: Shiva Rajkumar saying Prathap Pothan is one of the method actor in Malayalam cinema after Mohanlal