Entertainment news
മലയാള സിനിമയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ചിത്രം അതാണ്: ശിവ രാജ്കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 20, 03:56 am
Friday, 20th October 2023, 9:26 am

മലയാള സിനിമകളിലെ തന്റെ ഇഷ്ടങ്ങളെ പറ്റി പറയുകയാണ് കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍. മലയാള സിനിമ എന്ന് ആദ്യം ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന ചിത്രം ചെമ്മീന്‍ ആണെന്നും ഇഷ്ടപ്പെട്ട താരം പ്രേം നസീര്‍ ആണെന്നും അദ്ദേഹം പറയുന്നു.

‘മലയാള സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ചെമ്മീന്‍ എന്ന സിനിമയെക്കുറിച്ചാണ്. പ്രേം നസീര്‍ സാറാണ് എന്റെ ഫേവറിറ്റ്. ചെമ്മീന്‍ മികച്ച സിനിമയാണ്. പിന്നീട് അയ്യപ്പസ്വാമിയെക്കുറിച്ചും ഗുരുവായൂര്‍ അമ്പലവുമാണ് ഓര്‍മ വരുന്നത്,’ ശിവ രാജ്കുമാര്‍ പറയുന്നു.

ഇപ്പോഴുള്ള നടന്മാരില്‍ തനിക്ക് എറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ദുല്‍ഖര്‍ സല്‍മാനെ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അതേസമയം ഗോസ്റ്റാണ് ശിവ രാജ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. അനുപം ഖേറും, ജയറാമും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മസ്തിയും പ്രസന്നയും തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ കലാ സംവിധാനം കെ.ജി.എഫ് ഫെയിം ശിവ കുമാറാണ് നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് ഗോസ്റ്റിന്റെ സംഗീത സംവിധാനം.

എം.ജി ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ജയിലറിന് ശേഷം ശിവരാജ് കുമാറിന്റേതായി ഇറങ്ങിയ ചിത്രമാണ് ഗോസ്റ്റ്.

Content Highlight: Shiva rajkumar about his favorite movie in malayalam