കന്നഡ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ച് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശിവണ്ണ എന്ന ശിവ രാജ്‌കുമാർ. ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലറിന്റെ വിശേഷങ്ങൾ ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ധനുഷ് വളരെ ഈസിയായി അഭിനയിക്കുന്ന ഒരാളാണെന്നും പുറത്തുള്ള മുൻധാരണകൾ തെറ്റാണെന്നും ശിവ രാജ്‌കുമാർ പറഞ്ഞു. സ്പോട്ട് ഇമ്പ്രോവൈസേഷൻ ഉള്ള ഒരാളാണ് ധനുഷെന്നും ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.
‘ധനുഷിന്റെ കൂടെ അഭിനയിക്കുമ്പോൾ വളരെ ഈസി ആയിരിക്കും. എന്നെപ്പോലെ തന്നെ ഉണ്ടല്ലോ എന്ന് എനിക്കപ്പോൾ തോന്നിയിട്ടുണ്ട്. വളരെ കൂൾ ആയിട്ടുള്ള ഒരു മനുഷ്യനാണ് . അദ്ദേഹം ഒരുപാട് തയ്യാറെടുപ്പോടെയാണ് സെറ്റിലേക്ക് വരുക എന്ന ഒരു ധാരണ പുറത്തുള്ള ആളുകൾക്ക് ഉണ്ട്.
എന്നാൽ ധനുഷ് അങ്ങനെയുള്ള ഒരാളാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അഭിനയിക്കാനുള്ള കാര്യങ്ങൾ ചിലപ്പോൾ ധനുഷിന്റെ മെമ്മറിയിൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഷൂട്ട് ചെയ്യുമ്പോൾ ധനുഷ് സ്പോട്ടിൽ ഇമ്പ്രോവൈസേഷൻ ചെയ്യുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ്,’ ശിവ രാജ്‌കുമാർ പറഞ്ഞു.
47ാമത് ചിത്രമായ ക്യാപ്റ്റന്‍ മില്ലറില്‍ വിപ്ലവ നായകനായാണ് ധനുഷ് എത്തുന്നത്. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.
സത്യജ്യോതി ബാനറില്‍ ടി.ജി. നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ്കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡി.ഒ.പി സിദ്ധാര്‍ത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായന്‍, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ എന്നിവരാണ്. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനുമാണ്. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.
Content Highlight: Shiva rajkumar about dhanush performance