| Wednesday, 23rd October 2019, 5:05 pm

ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ച് ശിവസേന; 'പ്രാദേശിക പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ സംസാരിച്ചില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞതില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി ഘടകക്ഷിയായ ശിവസേന. പ്രാദേശിക വിഷയങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ സംസാരിക്കാത്തതിനാലാണ് പോളിംഗ് ശതമാനം കുറഞ്ഞതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ എത്താത്തത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഇന്ന് 50% വോട്ടര്‍മാര്‍ അവരുടെ അവകാശം വേണ്ടെന്ന് വെച്ചിരിക്കുന്നു. ഈ വിഷയങ്ങളെടുത്ത് പരിശോധിക്കുമ്പോള്‍ മനസ്സിലാക്കേണ്ട കാര്യം 50% ആളുകള്‍ അവരെ സംവിധാനത്തെ വിശ്വസിക്കുന്നില്ലെന്നാണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ വേറൊന്നും സംസാരിക്കുന്നത് മറ്റെന്തിനെയോ കുറിച്ചുമാണ്. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പ്രാദേശിക പ്രശ്‌നങ്ങളാണ് കൂടുതല്‍ സംസാരിക്കേണ്ടത്. ആ പ്രശ്‌നങ്ങളാണ് നമ്മള്‍ സാവധാനം മറക്കുന്നത്- സഞ്ജയ് റാവത്ത് പറഞ്ഞു.

ഓരോ തെരഞ്ഞെടുപ്പിനും ഓരോ സ്വഭാവമാണുള്ളത്, വ്യത്യസ്ത വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുക.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങളായ ദാരിദ്യം, പട്ടിണി, ആര്‍ട്ടിക്കിള്‍ 370, പാകിസ്താന്‍, മുത്തലാഖ്, ക്രമസമാധാന പ്രശ്‌നങ്ങള്‍, ദേശീയ സുരക്ഷ, അിമതി അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം. പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ഒക്കെയാണ് സംസാരിക്കേണ്ടതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

We use cookies to give you the best possible experience. Learn more