| Monday, 2nd April 2018, 1:13 pm

ബി.ജെ.പിക്കെതിരെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശിവസേന അറുപതോളം സീറ്റുകളില്‍ മത്സരിക്കും; സഞ്ജയ് റൗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിക്കെതിരെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശിവസേന 60 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ലമെന്റ് അംഗവും ശിവസേന നേതാവുമായ സഞ്ജയ് റൗത്ത്. കഴിഞ്ഞ വര്‍ഷം ഗോവ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷിയായ ബി.ജെ.പി.ക്ക് എതിരായി ശിവസേന സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.


Also Read: ജസ്റ്റിസ് ലോയയുടെ തലക്കു പിന്നിലെ മുറിവ് മന:പ്പൂര്‍വം മറച്ചുവെച്ചു; ലോയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ധനന്ത്രിയുടെ ബന്ധുവെന്ന് റിപ്പോര്‍ട്ട്


“ഞങ്ങളുടെ പാര്‍ട്ടി സ്വതന്ത്രമായി മത്സരിക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലും ഒറ്റക്കാണ് മല്‍സരിക്കുന്നത്. 50-60 സീറ്റുകളിലാണ് ശിവസേന മത്സരിക്കുക, എങ്കിലും മഹാരാഷ്ട്ര-കര്‍ണാടക തര്‍ക്ക മേഖലയിലെ മറാത്തികളുടെ മഹാരാഷ്ട്ര ഏകീകരണ്‍ സമിതിക്ക് (എം.ഇ.എസ്) പിന്തുണ നല്‍കാനാണ് തീരുമാനം”,സഞ്ജയ് റൗത്ത് പറഞ്ഞു.


Also read: ദളിതരെ അടിച്ചമര്‍ത്തുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് ഡി.എന്‍.എ; ദളിത് ബന്ദിന് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ഗാന്ധി


കര്‍ണാടകയിലെ തര്‍ക്ക പ്രദേശങ്ങളില്‍ ബി.ജെ.പി.ക്ക് വേണ്ടി പ്രചാരണം നടത്തരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനോട് അപേക്ഷിക്കുന്നതായും റൗത്ത് പറഞ്ഞു. തര്‍ക്ക മേഖലയില്‍ താമസിക്കുന്ന 20 ലക്ഷത്തിലധികം മറാത്തികളുടെ താല്‍പര്യത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും രാജ്യസഭാ എം.പി കൂട്ടിച്ചേര്‍ത്തു.


Watch DoolNews Video: ഒരേ ജോലി, വ്യത്യസ്ത വേതനം: കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാർ പ്രതികരിക്കുന്നു

We use cookies to give you the best possible experience. Learn more