ഉപതെരഞ്ഞെടുപ്പിലും പരാജയം; മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി
Maharashtra
ഉപതെരഞ്ഞെടുപ്പിലും പരാജയം; മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th January 2020, 8:01 am

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. ബ്രിഹാന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി പരാജയപ്പെട്ടു.

വ്യാഴാഴ്ച്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ് നടന്നത്. വെളളിയാഴ്ച്ചയായിരുന്നു വോട്ടെണ്ണുല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

1385 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്‌റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ദിനേശ് പഞ്ചാലിനെ പരാജയപ്പെടുത്തിയത്. ലോക്‌റെ 4427വോട്ടുകളും  ബി.ജെ.പി സ്ഥാനാര്‍ത്ഥി 3042 വോട്ടുകളുമാണ് നേടിയത്.

പതിനെട്ട് സ്ഥാനാര്‍ത്ഥികളായിരുന്നു ഇവിടെ മത്സരിച്ചത്. കോര്‍പ്പറേറ്ററായിരുന്ന വിദാല്‍ ലോക്‌റെ കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ആഗസ്റ്റ് 2019 ലായിരുന്നു ലോക്‌റെയുടെ ശിവസേന പ്രവേശനം.

പിന്നീട് ലോക്‌റെ ശിവസേനാ ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും സമാജ്‌വാദി സ്ഥാനാര്‍ത്ഥി അബു അസ്മിയോട് 25000 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ