മുസ്‌ലിം സംവരണത്തെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ബാധിക്കില്ല
national news
മുസ്‌ലിം സംവരണത്തെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ബാധിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 11:04 pm

മഹാരാഷ്ട്രയിലെ നിത്യജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മുസ്‌ലിംങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതിനെ ശിവസേനയുമായി കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ബാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്‌ലിംങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതില്‍ ശിവസേനയ്ക്ക് എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം.

ശിവസേനയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും മുസ്‌ലിംങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ എന്‍.സി.പിയുമായോ കോണ്‍ഗ്രസുമായോ എതിരഭിപ്രായം ശിവസേനയ്ക്കുണ്ടാവില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ 20 ദിവസത്തിനുള്ളില്‍ സര്‍ക്കാരുണ്ടാക്കുമെന്നും മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് പൊതു മിനിമം പരിപാടിയുടെ അന്തിമ കരട് രേഖയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്മാര്‍ക്ക് കൈമാറിയിരിക്കുകയാണ്.