| Monday, 20th January 2020, 1:14 pm

ബി.ജെ.പിക്കെതിരെ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന 2014 ലും ശ്രമിച്ചിരുന്നുവെന്ന് പൃഥ്വിരാജ് ചവാന്‍; 'സോണിയ ഗാന്ധി ഇടപെട്ട് ഇല്ലാതാക്കി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.സി.പിയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് ബി.ജെ.പിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ശിവസേന 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രമിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍. എന്നാല്‍ കോണ്‍ഗ്രസ് അത് നിരസിക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും സോണിയ മുഖ്യമന്ത്രി ഉദ്ധവ്താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ വിയോചിപ്പ് അറിയിച്ചിരുന്നുവെന്നും നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം മാറ്റിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആശയപരമായി ഭിന്നിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസ് ശിവസേന സഖ്യത്തിലെത്താനുള്ള സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വിരാജ് ചവാന്റെ പ്രതികരണം.

‘ 2014 ലും ഇതേ സാഹചര്യം ഉടലെടുത്തിരുന്നു. അപ്പോഴും ശിവസേന സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ അത് ഞാന്‍ അപ്പോള്‍ തന്നെ തള്ളികളയുകയായിരുന്നു.’ പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

2014 ല്‍ ബി.ജെ.പിയും ശിവസേനയും മഹാരാഷ്ട്രയില്‍ ഒറ്റ കക്ഷിയായായിരുന്നു മത്സരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയും ശിവസേന ഒപ്പം ചേരുകയുമായിരുന്നു.

അതോടൊപ്പം ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദേവേന്ദ്രഫഡ്‌നാവിസ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഈ സമയത്ത് ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമായിരുന്നു നടന്നതെന്നും ചവാന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more