| Friday, 6th January 2017, 5:08 pm

പതിനായിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുര്‍ഭരണം; കേന്ദ്രത്തിനെതിരെ ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്


റിസര്‍വ്വ് ബാങ്കിന് മുന്നില്‍ കൈക്കുഞ്ഞുമായെത്തിയ സ്ത്രീ വസ്ത്രമഴിച്ച് പ്രതിഷേധിച്ചതിനെ എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത് “ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് നിര്‍ഭയ ട്രാജഡി” എന്നാണ്.


മുംബൈ:  നോട്ടു അസാധുവാക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഘടകകക്ഷിയായ ശിവസേന. പതിനായിരം വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുര്‍ഭരണമാണ് മോദി സര്‍ക്കാരിന്റേതെന്നും നോട്ടുനിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്ന ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറയുന്നു.

റിസര്‍വ്വ് ബാങ്കിന് മുന്നില്‍ കൈക്കുഞ്ഞുമായെത്തിയ സ്ത്രീ വസ്ത്രമഴിച്ച് പ്രതിഷേധിച്ചതിനെ എഡിറ്റോറിയല്‍ വിശേഷിപ്പിക്കുന്നത് “ഗവണ്‍മെന്റ് സ്‌പോണ്‍സേര്‍ഡ് നിര്‍ഭയ ട്രാജഡി” എന്നാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി നിസഹായരായ സ്ത്രീകള്‍ക്കൊപ്പമാണോ അതോ നോട്ടു നിരോധിക്കല്‍ തീരുമാനത്തെ പിന്തുണയ്ക്കുകയാണോ എന്നും ലേഖനം ചോദിക്കുന്നു. സ്ത്രീകളുടെ വേദന സര്‍ക്കാരിന് കേള്‍ക്കാനായില്ലെങ്കില്‍ പതിനായിരം വര്‍ഷത്തെ ഏറ്റവും വലിയ ദുര്‍ഭരണമായിരിക്കും ഇതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

വസ്ത്രമുരിയേണ്ടി വന്നത് ദേശീയതയാണെങ്കില്‍ നിങ്ങളുടെ തലച്ചോറുകളെ ചികിത്സിക്കാന്‍ താലിബാനി ഡോക്ടര്‍മാര്‍ വേണ്ടി വരുമെന്നും ശിവസേന പറയുന്നു.


Read more: നിങ്ങള്‍ വിധി പറയേണ്ട കേസില്‍ ഒരു ഭാഗത്ത് ന്യായവും ഒരു ഭാഗത്ത് നായാടിയും വന്നാല്‍ നിങ്ങള്‍ ആരുടെ ഭാഗത്തായിരിക്കും


നോട്ടു നിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന നേരത്തെയും രംഗത്തെത്തിയിരുന്നു. മോദിയുടെ നോട്ട് നിരോധന തീരുമാനം മണ്ടത്തരമാണെന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ മാത്രമാണ് ഇതുകൊണ്ട് ദുരിതമനുഭവിക്കുകയെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

നോട്ട് നിരോധനം നടത്തി 50 ദിവസം പിന്നിട്ട ശേഷം പുതുവര്‍ഷത്തലേന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രഖ്യാപനങ്ങള്‍ തികച്ചും നിരാശാജനകമായിരുന്നെന്ന് സാമ്‌നയിലൂടെ ശിവസേന വിമര്‍ശനമുയര്‍ത്തിയിരുന്നു.

നോട്ടു നിരോധനത്തിനെതിരെ മമതാ ബാനര്‍ജി സംഘടിപ്പിച്ച റാലയിലും ശിവസേന പങ്കെടുത്തിരുന്നു.


Read more: കൂട്ടബലാത്സംഗ ശ്രമം എതിര്‍ത്ത പെണ്‍കുട്ടിയുടെ ചെവികള്‍ വെട്ടിമാറ്റി: ബലാത്സംഗ ശ്രമമേ നടന്നിട്ടില്ലെന്ന് ബി.ജെ.പി എം.പി


We use cookies to give you the best possible experience. Learn more