| Friday, 22nd November 2019, 6:23 pm

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ്സ് സഖ്യം അവസരവാദപരം; മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പ് അന്ത്യം പ്രവചിച്ച് ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി

ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള സഖ്യം അവസരവാദപരമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ആറെട്ടുമാസത്തിനപ്പുറം നീണ്ടുനില്‍ക്കില്ലെന്നുംഅദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് വേളയ്ക്കിടെ പി.ടി.ഐ യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവസരവാദമാണ് അവരുടെ സഖ്യത്തിന്റെ അടിസ്ഥാനം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന ഏക മുദ്രാവാക്യവുമായി മൂന്ന് പാര്‍ട്ടികളും ഐക്യപ്പെട്ടു. ഈ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമോ എന്ന് എനിക്ക് സംശയമുണ്ട്. രൂപീകരിക്കപ്പെട്ടാലും അത് ആറെട്ട്മാസത്തിനപ്പുറം നിലനില്‍ക്കില്ല ഗഡ്കരി പി.ടി.ഐയോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് ദീര്‍ഘകാല സഖ്യകക്ഷിയായ ശിവസേന ബിജെപിയുമായി പിരിഞ്ഞത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട യോഗം മുംബൈയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള പ്രഖ്യാപനം ഇന്ന് നടത്തുമെന്നാണ് അറിയുന്നത്. ‘മഹാരാഷ്ട്ര വികസന മുന്നണി’ എന്നാണ് സഖ്യം അറിയപ്പെടുക. ഡിസംബര്‍ ആദ്യവാരം പുതിയ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമെന്നാണ് സൂചന.

We use cookies to give you the best possible experience. Learn more