| Saturday, 16th November 2019, 8:01 pm

രാജ്യസഭയില്‍ ശിവസേന എം.പിമാര്‍ക്ക് സീറ്റ് പ്രതിപക്ഷത്ത്; മഹാരാഷ്ട്ര പ്രതിസന്ധിക്ക് പിന്നാലെ സീറ്റ് ക്രമീകരണത്തില്‍ മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കും ശിവസേനക്കും ഇടയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടതിന് പിന്നാലെ രാജ്യസഭയില്‍ ശിവസേന എം.പി മാരുടെ സീറ്റ് ക്രമീകരണത്തില്‍ മാറ്റം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റിലെ ശീതകാല സമ്മേളനം ആരംഭിച്ചപ്പോള്‍ ശിവസേന എംപിമാരായ സഞ്ജയ് റാവത്ത്, അനില്‍ ദേശായി എന്നിവര്‍ പ്രതിപക്ഷ ബെഞ്ചിലാണ് ഇരിക്കുന്നത്. രാജ്യസഭയില്‍ ശിവസേനക്ക് മൂന്ന് എം.പിമാരാണുള്ളത്.

ശിവസേന എം.പിമാരുടെ സീറ്റ് ക്രമീകരണം മാറ്റിയെന്നും റാവത്തും ദേശായിയും ഇപ്പോള്‍ പ്രതിപക്ഷ ബെഞ്ചിലാണ് ഇരിക്കുന്നതെന്നും രാജ്യസഭാ വൃത്തങ്ങള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദത്തെ ചൊല്ലിയായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നത ഉടലെടുത്തത്. രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാമെന്നതായിരുന്നു ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ധാരണയെന്ന് ശിവസേന വ്യക്തമാക്കി. എന്നാല്‍ ബി.ജെ.പി ഇത് നിഷേധിക്കുകയായിരുന്നു.

പിന്നാലെ ശിവസേന എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more