| Wednesday, 20th November 2019, 3:33 pm

മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രതിസന്ധി?; എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ താല്‍പര്യമില്ലെന്ന് ശിവസേന എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ചരടുവലികള്‍ അന്തിമഘട്ടത്തിലേക്കടുക്കവെ, ശിവസേനയില്‍ അഭിപ്രായ ഭിന്നത. എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിലേര്‍പ്പെടുന്നതിനോട് സേനയുടെ 17 എം.എല്‍.എമാര്‍ക്ക് വിയോജിപ്പുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ശിവസേന നേതാവ് മനോഹര്‍ ജോഷിയോടൊപ്പം 17 എം.എല്‍.എമാരും ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് താക്കറെ സന്ദര്‍ശനം അനുവദിച്ചിരുന്നില്ല.

സഖ്യവുമായി ബന്ധപ്പെട്ട അവസാന ഘട്ട തീരുമാനത്തിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് എം.എല്‍.എമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയില്‍ ചിലര്‍ക്ക് സഖ്യത്തില്‍ താല്‍പര്യമില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സേനയില്‍ തര്‍ക്കമില്ലെന്നും വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നുമായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more