മുംബൈ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധോലോക കുറ്റവാളി കരിം ലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന സഞ്ജയ് റാവത്തിന്റെ വിവാദ പരാമര്‍ശമാണ് പിന്‍വലിച്ചത്.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വലിയ വിമര്‍ശനം നേരിട്ടതിനെത്തുടര്‍ന്നാണ് സഞ്ജയ് റാവത്ത് പരാമര്‍ശം പിന്‍വലിച്ചത്. ഞാന്‍ പറഞ്ഞ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം നേരിട്ടുവെങ്കില്‍ അത് ഞാന്‍ പിന്‍വലിക്കുന്നുവെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1960-70 കാലഘട്ടത്തില്‍ മുംബൈയിലെ അധോലോക കുറ്റവാളി കരിം ലാലയുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് മാധ്യമസ്ഥാപനത്തിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് റാവത്ത് പറഞ്ഞത്.
ഇതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
മുംബൈയിലെ പൊലീസ് കമ്മീഷണര്‍ ആരായിരിക്കണമെന്നും സെക്രട്ടറിയറ്റില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഇരിക്കണമെന്നും അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹീമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയുമൊക്കെ തീരുമാനിച്ച കാലമുണ്ടായിരുന്നുവെന്നും സഞ്ജയ് റാവത്ത് ബുധനാഴ്ച പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുന്‍ പ്രധാനമന്ത്രിമാരെപ്പറ്റി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് മോശമാണെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവര് ട്വീറ്റ് ചെയ്തിരുന്നു.