മുംബൈ: ജനങ്ങള്‍ തെരുവിലിറങ്ങി പാത്രങ്ങള്‍ കൊട്ടി ആഘോഷിച്ച നടപടി കേന്ദ്രസര്‍ക്കാരിന്റെ ലാഘവത്വത്തിന്റെ പ്രതിഫലനമാണെന്ന് ആരോപിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഭയത്തിന്റെയും ഭീതിയുടെയും അന്തരീക്ഷത്തില്‍ നിന്ന് കൊറോണ കാലത്തെ ഉത്സവ അന്തരീക്ഷത്തിലേക്ക് മാറ്റിയതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും റാവത്ത് ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ജനങ്ങളെല്ലാവരും വീടിന് മുമ്പില്‍ നിന്ന് പാത്രങ്ങള്‍ കൊട്ടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പലയിടങ്ങളിലും ഇത് ആഘോഷമായാണ് നടന്നത്. സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ദേശം പലയിടത്തും ലംഘിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് ജനങ്ങള്‍ സാമൂഹ്യ അടച്ചുപൂട്ടല്‍ കാര്യമായെടുത്തില്ലെന്നതാണെന്നും റാവത്ത് പരിഹസിച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ ഗൗരവപരമായാണ് കാണുന്നതെങ്കില്‍ ജനങ്ങളും അങ്ങനെ പെരുമാറുമെന്നും റാവത്ത് പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അവശ്യ ജീവന്‍ രക്ഷാ ഉപാധികളായ വെന്റിലേറ്ററുകളുടെയും മാസ്‌കുകളുടെയും കയറ്റുമതി തടയുവാന്‍ ഇത്ര വൈകിയത് എന്ത് കൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വെന്റിലേറ്ററുകളുടെയു മാസ്‌കുകളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് മാര്‍ച്ച് 19മുതലായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ