മുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് ഘടകകക്ഷിയായ ശിവസേന. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും വിപണിയില്‍ ആര്‍ക്കും ഒരു പ്രതീക്ഷയുമില്ലെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലൂടെയാണ് ബി.ജെ.പിക്കെതിരെയുള്ള ആക്രമണം.
ഇന്ന് നമ്മുടെ രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിപണിയില്‍ ആര്‍ക്കും ഒരു പ്രതീക്ഷയുമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം വ്യാപാരം 30 മുതല്‍ 40 ശതമാനം വരെ ഇടിഞ്ഞുവെന്ന് എഡിറ്റോറിയലില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നോട്ട് നിരോധനത്തെ കുറിച്ചും ജി.എസ്.ടിയെ കുറിച്ചും എഡിറ്റോറിയല്‍ പറയുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തികാവസ്ഥയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കി. സമ്പദ്‌വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുമെന്നായിരുന്നു ഇവ നടപ്പിലാക്കുമ്പോള്‍ പറഞ്ഞിരുന്നത്. പക്ഷെ എതിര്‍ഫലമാണ് അവ ഉണ്ടാക്കിയത് എന്നാണ് പരാമര്‍ശം.
ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നു. തൊഴില്ലില്ല എവിടെയും. ആളുകളുടെ ജോലി നഷ്ടപ്പെടുന്നു. ബാങ്കുകള്‍ പാപ്പരാവുന്നു. ആളുകളുടെ പോക്കറ്റില്‍ പണമില്ലെന്നും ശിവസേന ആരോപിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ നിശബദ്തയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെ രാജ്യത്തെ പണം മുഴുവന്‍ പുറത്തേക്ക് പോവുന്നു. എന്താണ് ഈ ദീപാവലിക്ക് ഇത്ര നിശബദ്തയെന്നും ശിവസേന ചോദിക്കുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ