മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം വിജയം തുടരുകയാണ്. പശ്ചിമ വിഭര്‍ഭയിലെ അമരാവതി ജില്ലയിലെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലുകളാണ് സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്. പര്‍ളിയിലെ സിര്‍സല പഞ്ചായത്തും സഖ്യം നേടി.
മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കാണ് മത്സരം നടന്നത്. ഇതില്‍ രണ്ടെണ്ണമാണ് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നേടിയത്. ഒരു മുനിസിപ്പല്‍ കൗണ്‍സില്‍ ബി.ജെ.പി നേടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ധമാംഗവോണ്‍ റെയില്‍വേ, തിവ്‌സ മുനിസിപ്പല്‍ കൗണ്‍സിലുകളാണ് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നേടിയത്. ചന്ദൂര്‍ റെയില്‍വേ കൗണ്‍സില്‍ ബി.ജെ.പി നേടി.
ബീഡിലെ പര്‍ളിയില്‍ മഹാവികാസ് അഗാഡിയുടെ സ്ഥാനാര്‍ത്ഥി സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെട്ടത്.
പര്‍ളി തഹസീലിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ സിര്‍സല പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കാണ് മഹാവികാസ് അഗാഡിയുടെ വിജയം. ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്ന പങ്കജ മുണ്ടെയുടെ ശക്തികേന്ദ്രമാണ് സിര്‍സല. അത് കൊണ്ട് തന്നെ ഇവിടെ ആര് വിജയിക്കുമെന്നത് സംസ്ഥാനത്ത് തന്നെ ചര്‍ച്ചയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ