ഗോവയിലെ താമരയുടെ തണ്ട് ഓടിക്കുവാനായി ശിവസേന-എം.ജി.പി-ജി.എസ്.എം സഖ്യം
Daily News
ഗോവയിലെ താമരയുടെ തണ്ട് ഓടിക്കുവാനായി ശിവസേന-എം.ജി.പി-ജി.എസ്.എം സഖ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2017, 11:38 pm

ആകെയുള്ള 40 സീറ്റുകള്‍ വീതം വെയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം ആയതായും ഇതില്‍ 37 എണ്ണത്തിലെ സ്ഥാനാര്‍ത്തികളെ സംബന്ധിച്ച തീരുമാനവും ആയെന്നും സുധിന്‍ ധവാല്‍ക്കര്‍ പറഞ്ഞു.

പനാജി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ്.- ബി.ജെ.പി മുന്നണിക്കെതിരെ സഖ്യമായി മത്സരിക്കാന്‍ ശിവസേനയും എം.ജി.പി.യും ജി.എസ്.എമ്മും തമ്മില്‍ ധാരണയായി. നേതാക്കള്‍ ഔദ്യോദിഗമായി മുന്നണി വാര്‍ത്തകള്‍ പുറത്ത് വിട്ടു.

Also read ‘ഹിന്ദു മത സംസ്‌കാര പ്രകാരം ഒരാള്‍ തന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമാണ് ജീവിക്കേണ്ടത്’: മോദിയ്ക്ക് ഉപദേശവുമായി കെജ്രിവാള്‍

ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞ ശിവസേനയാണ് പുതിയ സഖ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടിയും(എം.ജി.പി), ഗോ സുരക്ഷ മഞ്ചുമായി(ജി.എസ്.എം) കൈകോര്‍ത്ത് മത്സരിക്കുവാനാണ് തീരുമാനം. എം.ജി.പി നേതാവ് സുദിന്‍ ധവാല്‍ക്കറിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നണി ഉയര്‍ത്തിക്കാട്ടുന്നത്. മുന്‍ ഗതാഗത മന്ത്രി കൂടിയാണ് സുദിന്‍ ധവാല്‍ക്കര്‍.

ആകെയുള്ള 40 സീറ്റുകള്‍ വീതം വെയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം ആയതായും ഇതില്‍ 37 എണ്ണത്തിലെ സ്ഥാനാര്‍ത്തികളെ സംബന്ധിച്ച തീരുമാനവും ആയെന്നും സുധിന്‍ ധവാല്‍ക്കര്‍ പറഞ്ഞു.

മഹാസഖ്യം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇംഗ്ലീഷ് ഭാഷ പഠനമാധ്യമമായുള്ള സ്‌കൂളുകള്‍ക്ക് നല്‍കുന്ന വിവിധ ഗ്രാന്റുകള്‍ എടുത്തുകളയുമെന്നും, മാതൃഭാഷ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുമെന്നും ഗോവ സുരക്ഷാ മഞ്ചിന്റെ നേതാവ് സുഭാഷ് വെല്ലിംഗ്ക്കാര്‍ പറഞ്ഞു.