| Wednesday, 29th March 2017, 12:14 pm

നിയമം ഞങ്ങള്‍ നടപ്പാക്കും; അനുസരിച്ചില്ലെങ്കില്‍ അനുഭവിക്കും; ഹരിയാനയിലെ 500 മാംസ വില്‍പ്പന കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുര്‍ഗോണ്‍: യു.പിയില്‍ യോഗി ആദ്യത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ലൈസന്‍സുള്ള അറവുശാലകള്‍ പോലും അടച്ചുപൂട്ടിയ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഒന്നും കണക്കിലെടുക്കാതെയാണ് ആര്‍.എസ്.എസ് ബി.ജെ.പി ശിവസേന പ്രവര്‍ത്തകരുടെ നടപടി.

യു.പിയിലെ യോഗി ആദിത്യനാഥിന്റെ ഈ പ്രഖ്യാപനം ഏറ്റെടുത്ത് ഹരിയാനയിലും അറവുശാലകള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണ്.

ഇന്നലെ ഗുര്‍ഗോണിലെ എല്ലാ മാംസകച്ചവട കടകളും 200 ഓളം വരുന്ന ശിവസേന പ്രവര്‍ത്തകര്‍ എത്തി നിര്‍ബന്ധിച്ച് പൂട്ടിക്കുകയായിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് തങ്ങളുടെ നടപടിയെന്നാണ് ഇവര്‍ പറയുന്നത്.

രാജ്യാന്തര ബ്രാന്‍ഡ് ആയ കെ.എഫ്.സി ഉള്‍പ്പെടെയുള്ള ഹോട്ടലുകളാണ് ഇവര്‍ പൂട്ടിച്ചത്. മാംസം വിതരണം ചെയ്യുന്ന ഒരുകടകള്‍ പോലും തുറക്കാന്‍ പാടില്ലെന്നാണ് സേനയുടെ ഭീഷണി.

കസ്റ്റമേഴ്സിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എഫ്.സി ഔട്ട്ലെറ്റ് അടപ്പിച്ചത്. ജീവനക്കാരെ കൊണ്ടു തന്നെ ലൈറ്റുകള്‍ അണച്ച് ഔട്ട്ലെറ്റ് പൂട്ടിപ്പിച്ചെന്നും ശിവസേന ഗുരുഗരം പ്രസിഡണ്ട് ഗൗതം സൈനി പറഞ്ഞു.


Dont Miss ചെന്നിത്തലയുടെ സത്യാഗ്രഹ വേദിയില്‍ ഇരിപ്പിടം ലഭിച്ചില്ല; കെ.മുരളീധരന്‍ പിണങ്ങിപ്പോയി 


ഇറച്ചികടകള്‍ പൂട്ടിക്കുന്നതിന് പ്രാദേശിക വ്യാപാരികളുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ശിവസേനയുടെ അവകാശവാദം. പൊലീസിന്റേയും പ്രാദേശിക ഭരണകൂടത്തിന്റേയും പിന്തുണയും ശിവസേനാ തേടിയിരുന്നുവെന്ന് അറിയുന്നു.

നവരാത്രി ആഘോഷിക്കുന്ന വേളയില്‍ ഒരു കടയില്‍ പോലും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ നല്‍കരുതെന്ന് കാണിച്ച് തങ്ങള്‍ ഹോട്ടലുകള്‍ക്കും കടകള്‍ക്കും നോട്ടീസ് നല്‍കിയിരുന്നെന്ന് ഗുര്‍ഗോണ്‍ ശിവസേന ജനറല്‍ സെക്രട്ടറിയും വക്താവുമായ റിതു രാജ് പറയുന്നു.

നിയമം ഞങ്ങളുടെ കയ്യിലൂടെ നടപ്പിലാക്കുമെന്നാണ് ഇവര്‍ പറയുന്നത്. വിഷയത്തില്‍ പൊലീസും മൗനം പാലിക്കുകയാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നത്. ഗുര്‍ഗോണില്‍ മാത്രം 500 കടകളാണ് ഇവര്‍ അടച്ചുപൂട്ടിയത്.

We use cookies to give you the best possible experience. Learn more