| Friday, 18th February 2022, 11:08 am

കോട്ടയിലെ എന്‍ട്രന്‍സ് റാങ്കുകളുടെ വിജയശില്‍പി കേരളത്തിലേക്ക്; ജെ.ഇ.ഇ/ നീറ്റ് സൗജന്യ വെബിനാര്‍ പരമ്പര

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജസ്ഥാനിലെ കോട്ടയില്‍ നിന്നും പ്രമുഖ NEET / JEE കോച്ചിംഗ് വിദഗ്ധന്‍ ശിശിര്‍ മിത്തല്‍ മലബാറിലെത്തുന്നു. കേരളത്തിലെ മുന്‍നിര എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനങ്ങളിലൊന്നായ കാര്‍ബണ്‍ 30 ആണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ വെബിനാര്‍ പരമ്പരയൊരുക്കുന്നത്.

കോട്ടയിലെ ഏറ്റവും മികച്ച IIT-JEE കോച്ചിംഗ് സ്ഥാപനമായ വ്യാസ് എഡിഫിക്കേഷന്‍ സ്ഥാപകന്‍ ശിശിര്‍ മിത്തല്‍ രാജ്യമെമ്പാടുമുള്ള പഠിതാക്കള്‍ക്ക് സുപരിചിതനാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം രാജസ്ഥാനിലെ കേവലം ഒരു സ്ഥലം മാത്രമായിരുന്ന കോട്ട, വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് രാജ്യത്തെ തന്നെ കാതലായി മാറിയതില്‍ ശിശിര്‍ മിത്തലിന്റെ പങ്ക് ശ്രദ്ധാര്‍ഹമാണ്. ബോംബെ ഐ.ഐ.ടിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി ശിശിര്‍ മിത്തല്‍ കോട്ടയിലേക്ക്
കുടിയേറിയതോടുകൂടിയാണ് കോട്ടയെന്ന പ്രദേശം പുതിയ ഉദയത്തിലേക്കെത്തുന്നത്.

ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍, വിശേഷിച്ചും ദേശീയ മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ കോച്ചിങ്ങില്‍ ശിശിര്‍ മിത്തല്‍, വിനോദ് കുമാര്‍ ബന്‍സാല്‍ എന്നീ പ്രമുഖര്‍ സൃഷ്ടിച്ച വിപ്ലവങ്ങളുടെ പേരിലാണ് കോട്ട വിശ്വവിഖ്യാതമായ പ്രദേശമായി മാറുന്നത്. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിനോദ് കുമാര്‍ ബന്‍സാലുമായി കൈകോര്‍ത്ത് അദ്ദേഹത്തിന്റെ ആത്യന്തിക പണ്ഡിതനായി മാറിയപ്പോള്‍ കോട്ടയുടെ വിദ്യാഭ്യാസ വ്യവസായത്തിന്റെ നാല് സ്ഥാപകരില്‍
ഒരാളായി കൂടി മാറുകയായിരുന്നു ശിശിര്‍ മിത്തല്‍.

ഡിജിറ്റൈസേഷനെ പരമ്പരാഗത രീതികളുമായി സംയോജിപ്പിച്ച് പഠനം കൂടുതല്‍ ഫലപ്രദമാക്കി കൊണ്ട് വിജയക്കോട്ട തുറന്ന ഇന്ത്യയിലെ അറിയപ്പെട്ട സ്ഥാപനമാണ് വ്യാസ് എഡിഫിക്കേഷന്‍. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗത
വിദ്യാഭ്യാസം ഉറപ്പാക്കുന്ന മികച്ച പരിചയസമ്പന്നരായ ഫാക്കല്‍റ്റികളും അക പവര്‍ഡ് ഡി.പി.പികളും ഇവിടത്തെ പ്രത്യേകതയാണ്.

കോട്ടയിലെ ഈ പുതിയ രീതികളെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി പുതിയ രീതികളില്‍ പഠനം സാധ്യമാക്കാനുള്ള പ്രചോദനമാണ് കാര്‍ബണ്‍ 30 ഇത്തവണ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പ്രവേശന
പരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ എന്നിവ ഇനി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പേടി സ്വപ്നമാവില്ല. മറിച്ച്, ആദ്യ പത്ത് റാങ്കുകളിലേക്ക് എങ്ങനെ നമ്മുടെ വിദ്യാര്‍ത്ഥികളെ എത്തിക്കാം എന്നതിലാണ് കാര്‍ബണ്‍ 30 ശ്രദ്ധ
കേന്ദ്രീകരിച്ചിരിക്കുന്നത്.

ഓരോ വിദ്യാര്‍ത്ഥിയുമായും പേഴ്‌സണല്‍ ഡിസ്‌കഷന്‍, ദൈനംദിന നിരീക്ഷണം, മികച്ച പഠന സാമഗ്രികള്‍, പതിവ് ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍, തത്സമയ സംശയ നിവാരണ സെഷനുകള്‍, കണ്‍സെപ്റ്റ് ക്ലിയറിംഗ് ക്ലാസുകള്‍ എന്നിവ കാര്‍ബണ്‍ 30 ക്ലാസുകളുടെ സവിശേഷതകളാണ്. വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സഹായിക്കാനും നീറ്റ്/ ജെ.ഇ.ഇ മത്സരപരീക്ഷകള്‍ക്ക് അവരെ ഏറ്റവും എളുപ്പത്തിലും പൂര്‍ണ്ണതയിലും സജ്ജമാക്കാനും
കാര്‍ബണ്‍ 30ന്റെ ഈ സൗജന്യ വെബിനാര്‍ കൊണ്ട് സാധിക്കും.

ഫെബ്രുവരി 26 ന് ആണ് ആദ്യ വെബിനാര്‍.

അധ്യാപനത്തില്‍, പ്രത്യേകിച്ചും രസതന്ത്രത്തില്‍ അഗ്രഗണ്യനാണ് ശിശിര്‍ മിത്തല്‍. ഈ വിഷയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പഠിതാക്കളെ മത്സര പരീക്ഷകള്‍ക്ക് പ്രാപ്തമാക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കണമെന്നുമുള്ള
തോന്നലിലേക്ക് മിത്തലിനെ നയിച്ചത്. ഐ.ഐ.ടി സ്വപ്നങ്ങള്‍ക്ക് പ്രവേശന പരീക്ഷകള്‍ വില്ലനായിരുന്ന ഒരുകാലത്താണ് മിത്തല്‍ ഇത്തരമൊരു ആശയവുമായി എത്തുന്നത്. സാമൂഹിക ചട്ടങ്ങളെ പൂര്‍ണമായും പുനര്‍നിര്‍വചിച്ച് രംഗത്തെത്തിയ മിത്തല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്നോളം കോട്ടയുടെ കാവല്‍ക്കാരനായി മാറി.

കോട്ടയിലെ ബന്‍സാല്‍ ക്ലാസുകളില്‍ നിന്ന് തുടങ്ങി വ്യാസ് എഡിഫിക്കേഷന്‍ എന്ന സ്വന്തം പ്രീമിയം നീറ്റ് കോച്ചിംഗ് സ്ഥാപനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ശിശിര്‍ മിത്തലിന്റെ കൈവശമുള്ളത് 23 വര്‍ഷത്തെ അനുഭവസമ്പത്ത് മാത്രമല്ല. 50000ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ്ങും ലക്ഷക്കണക്കിന് പഠിതാക്കള്‍ക്ക് ഓറിയന്റേഷനും കൗണ്‍സിലിംഗ് സെഷനുകളും നല്‍കിയ അധ്യാപകന്റെ നിര്‍വൃതി കൂടിയാണ്.

ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ശിഷ്യന്മാരുണ്ട് ശിശിര്‍ മിത്തലിന്. കടുപ്പമേറിയ ദേശീയ പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ പഠിതാക്കളെ പ്രാപ്തരാക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് ബന്‍സാല്‍ ക്ലാസുകളിലെ കെമിസ്ട്രി അധ്യാപകനായി ശിശിര്‍ മിത്തല്‍ നിയമനം തേടുന്നത്. വേറിട്ട പഠന രീതികള്‍ കൊണ്ടും മത്സരപരീക്ഷകളെ അനായാസം നേരിടാനുള്ള മാനസിക കരുത്ത് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞതുകൊണ്ടും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ അധ്യാപകനായി മാറാന്‍ മിത്തലിന് കഴിഞ്ഞു.

സൗമ്യവും സ്പഷ്ടവുമായ അധ്യാപനശൈലിയുടെ പ്രഭാവത്തിലൂടെ പ്രവേശനപരീക്ഷകള്‍ പാസാവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി ഉയരുകയും ഉയര്‍ന്ന റാങ്കുകളും ഒറ്റയക്ക സംഖ്യാ റാങ്കുകളും കൈവരിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു.

സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ വിനോദ് കുമാര്‍ ബന്‍സാല്‍, ബി.വി. റാവു, പ്രമോദ് മഹേശ്വരി തുടങ്ങിയ പ്രമുഖ പണ്ഡിതര്‍ക്കൊപ്പം കോട്ട എന്ന എന്‍ട്രന്‍സ് കോച്ചിംഗ് വിദ്യാഭ്യാസ സാമ്രാജ്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ ശിശിര്‍ മിത്തല്‍
വഹിച്ച പങ്കു ചെറുതല്ല.

‘എസ്.എം സര്‍’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരനായ ശിശിര്‍ മിത്തല്‍, ഇന്നും കോട്ടയുടെ ഖ്യാതി ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. ഐ.ഐ.ടി പ്രവേശന പരീക്ഷകളിലും, മറ്റ് ദേശീയ പ്രവേശന പരീക്ഷകളിലും തുടങ്ങി പിന്നീട് ജെ.ഇ.ഇ/ നീറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകളുടെ വിപുലമായ കോച്ചിംഗ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന മിത്തല്‍ ഇന്ന്
കോട്ടയുടെ തന്നെ അഭിമാനമാണ്. കോട്ടയുടെ ആദ്യ എയ്സ് കോച്ച് എന്നതിനുപുറമെ, സമ്പൂര്‍ണ്ണ രസതന്ത്രത്തിന്റെ മൂന്ന് ശാഖകളിലും പ്രാവീണ്യം നേടിയ ഒരേയൊരു മികച്ച പരിശീലകനും കൂടിയാണ് ശിശിര്‍ മിത്തല്‍. താന്‍ കൈകാര്യം ചെയ്യുന്ന
വിഷയങ്ങളിലെ വിപുലമായ അറിവും അതുല്യമായ അവതരണവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇന്ന് വ്യാസ് എഡിഫിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷകളില്‍ വിജയിക്കുന്നതിനായി പുതിയ ഫോര്‍മുലകളും, മെറ്റീരിയലുകളും തയ്യാറാക്കുകയും പഠനം എളുപ്പമാക്കാനുള്ള വഴികള്‍ തേടുകയുമാണ് മിത്തല്‍. എല്ലാ നഗരങ്ങളിലും ഒരു വിദ്യാര്‍ത്ഥിയെങ്കിലും മിത്തലിന്റെ ശിഷ്യനാണ്.

2000ല്‍ എ.ഐ.ആര്‍- 1, 2, 7 എന്നിവയുള്‍പ്പെടെ രണ്ടര പതിറ്റാണ്ടിനിപ്പുറം ഒന്നിലധികം ടോപ്പ് റാങ്കര്‍മാരെ രാജ്യത്തിന് സമ്മാനിക്കാന്‍ സാധിച്ച അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. കൂടാതെ ഇന്‍സൈറ്റിലെ രസതന്ത്രത്തിന്റെ ദേശീയ തലവനായും റിസോണന്‍സ് എഡ്യൂവെഞ്ചേഴ്സ് ലിമിറ്റഡിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Visit: www.carbon30classes.com

Call:8921893624

Content Highlight: Shishir Mittal entrance coaching Webinar in Kerala

We use cookies to give you the best possible experience. Learn more