സൊമാലിയക്ക് സമീപം 15 ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ഹൈജാക്ക് ചെയ്തു; രക്ഷാദൗത്യവുമായി ഐ.എൻ.എസ് ചെന്നൈ
Trending
സൊമാലിയക്ക് സമീപം 15 ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ഹൈജാക്ക് ചെയ്തു; രക്ഷാദൗത്യവുമായി ഐ.എൻ.എസ് ചെന്നൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th January 2024, 5:08 pm

ന്യൂദൽഹി: 15 ഇന്ത്യക്കാർ അടങ്ങുന്ന ചരക്ക് കപ്പൽ സൊമാലിയക്ക് സമീപത്തുവച്ച് ഹൈജാക്ക് ചെയ്തു. ബ്രസീലിലെ പോർട്ട് ഡി അക്കോയിൽ നിന്നും ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് സൊമാലിയയുടെ കിഴക്കൻ തീരത്തു നിന്നും 300 നോട്ടിക്കൽ മൈൽ അകലെയായി ഹൈജാക്ക് ചെയ്യപ്പെട്ടത്.

എം.സി ലിലാ നോഫോക്ക് എന്ന ലൈബീരിയൻ പതാക വെച്ച ചരക്ക് കപ്പൽ ആണ് ഹൈജാക്ക് ചെയ്യപ്പെട്ടത്

യുണൈറ്റഡ് കിങ്ഡം മാരിടൈം ഓപ്പറേഷൻ പോർട്ടലിലേക്ക് കപ്പൽ ജീവനക്കാർ ഹൈജാക്ക് ചെയ്യപ്പെട്ടത് അറിയിക്കുകയായിരുന്നു. ആറോളം ആയുധധാരികളായ ആളുകൾ ചേർന്നാണ് കപ്പൽ ഹൈജാക്ക് ചെയ്തിരിക്കുന്നത്.

കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നേവി കപ്പലുമായി വിവരവിനിമയ ബന്ധം ആരംഭിച്ചതായി അറിയിച്ചു.

യു.കെയിൽ നിന്നും വിവരം ലഭിച്ച ഉടൻ തന്നെ ഇന്ത്യൻ നാവിക സേന മാരിടൈം പട്രോൾ യുദ്ധവിമാനത്തെയും ഐ.എൻ.എസ് ചെന്നൈയെയും കപ്പലിന് സമീപത്തേക്ക് അയച്ചിട്ടുണ്ട്.

നിലവിൽ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും മറ്റു ഏജൻസികളുടെയും മറൈൻ നാഷണൽ ഫെസിലിറ്റിയുടെയും സഹകരണത്തോടുകൂടിയാണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ നേവി അറിയിച്ചു

അറേബ്യൻ കടലിൽ മാൾട്ടീസ് പതാക വെച്ച ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്യുന്ന സംഭവം ഉണ്ടായി ദിവസങ്ങൾക്കുള്ളിലാണ് ഈ ഹൈജാക്കും നടന്നിരിക്കുന്നത്. ഇത് മേഖലയിൽ കടൽ കൊള്ളക്കാരുടെ സാന്നിധ്യം വർദ്ധിക്കുന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.

കഴിഞ്ഞദിവസം ഉണ്ടായ ഹൈജാക്കുകളിൽ നിന്നും 18 കപ്പൽ ജീവനക്കാരെയും ഒരു ബൾഗേറിയൻ രാജ്യക്കാരനെയും ഇന്ത്യ നാവിക സേന രക്ഷിച്ചിരുന്നു പരിക്കേറ്റ ഇവർ നിലവിൽ ചികിത്സയിലാണ്. ഐ.എൻ.എസ് കൊച്ചിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്.

2008 മുതൽ 2013 വരെ ഈ മേഖലയിൽ കടൽ കൊള്ളക്കാരുടെ അക്രമം കൂടുതലായിരുന്നു എന്നാൽ ഇന്ത്യൻ നേവി ഉൾപ്പെടുന്ന മൾട്ടി നാഷണൽ മാരിടൈം ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ വഴി ഇതിന് കുറവ് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു.

Content Highlights: Ship with Indian crew aboard hijacked in Arabian Sea, Indian Navy rushes help