Film News
ബേബിയും സുജയും തമ്മില്‍ കുറച്ച് കൂടി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു, അത്രക്കും കെമിസ്ട്രി ഉണ്ടായിരുന്നുവെന്ന് പലരും പറഞ്ഞു: ഷിനു ശ്യാമളന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 30, 12:05 pm
Friday, 30th June 2023, 5:35 pm

ഒ. ബേബി എന്ന ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ പറ്റി സംസാരിക്കുകയാണ് നടിയും ഡോക്ടറുമായ ഷിനു ശ്യാമളന്‍. ബേബിയും സുജയും തമ്മില്‍ കുറച്ച് കൂടി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുവെന്നും അത്രക്കും കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും പലരും സിനിമ കണ്ടിട്ട് തന്നോട് പറഞ്ഞിരുന്നുവെന്ന് ഷിനു പറഞ്ഞു. മധ്യവയസില്‍ പലര്‍ക്കും ദാമ്പത്യത്തില്‍ അകല്‍ച്ചയുണ്ടാവാറുണ്ടെന്നും എന്നാല്‍ ബേബിയും സുജയും അത് മനോഹരമായി തുടരുകയാണെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷിനു ശ്യാമളന്‍ പറഞ്ഞു.

‘ബേബിയും സുജയും തമ്മില്‍ കുറച്ച് കൂടി രംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു, അത്രക്കും കെമിസ്ട്രി ഉണ്ടായിരുന്നു എന്ന് പലരും സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ റൊമാന്‍സ് കുറച്ചുകൂടി ഉണ്ടായിരുന്നു. അത് കട്ട് ചെയ്തതാണ്. ആ സിനിമയില്‍ അത് വളരെ പ്രാധാന്യമുള്ളതാണ്.

ആ മിഡില്‍ ഏജിലെ സ്‌നേഹം സുജയും ബേബിയും തുടരുന്നുണ്ട്. നമ്മുടെ റിയല്‍ ലൈഫിലും കംപെയര്‍ ചെയ്യേണ്ട കാര്യമാണ് അത്. സാധാരണ മിഡില്‍ ഏജില്‍ ദാമ്പത്യ ജീവിതത്തിലും ശാരീരിക ബന്ധത്തില്‍ പോലും ഒരു അകല്‍ച്ച വരും. അത് അവരുടെ സാഹചര്യം കൊണ്ടാകാം. എന്നാല്‍ അവര്‍ അത് അതിമനോഹരമായി സൂക്ഷിക്കുകയാണ്. കുറച്ച് കൂടി ഇന്റിമേറ്റ് സീനുകള്‍ ഉണ്ടായിരുന്നു കട്ടായി പോയതാണ്.

ആ വേഷം ചെയ്തപ്പോള്‍ ഒരു ഡിസ്‌കംഫര്‍ട്ട് ഫീല്‍ ചെയ്തില്ല. ഞാന്‍ വിചാരിക്കുന്നത് വളരെ ബോള്‍ഡ് ആയിട്ടുള്ള നടിമാര്‍ക്കാണ് ഈ വേഷം ചെയ്യാന്‍ സാധിക്കുക എന്നാണ്. നമ്മള്‍ ചെയ്യുന്ന കഥാപാത്രം അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അത് ചെയ്‌തേപറ്റൂ. ഹോളിവുഡിലും ബോളിവുഡിലും എത്രയെത്ര സിനിമകള്‍ വന്നിട്ടുണ്ട്. അതിനൊന്നും മടിക്കേണ്ട കാര്യമില്ല. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നതുമാണ്.

എന്നെ ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തപ്പോഴും സാര്‍ പറഞ്ഞിരുന്നു ഇങ്ങനൊരു സീന്‍ ഉണ്ടെന്ന്. കഥാപാത്രം അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ആ രംഗം ചെയ്യാന്‍ തയ്യാറാണെന്നാണ് അന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു വര്‍ക്ക് ചെയ്യാന്‍,’ ഷിനു പറഞ്ഞു.

Content Highlight: shinu shyamalan about the intimate scenes of o baby