| Thursday, 5th February 2015, 3:56 pm

ഷൈന്‍ ടോമടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊക്കയില്‍ കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോമടക്കമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഫെബ്രുവരി പത്തിന് ഇവരെ കോടതിയില്‍ ഹാജരാക്കും.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം പോലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഷൈന്‍ ടോമിനെയും നാല് മോഡലുകളെയും കൊച്ചി കടവന്തറയിലെ ഫഌറ്റില്‍ വെച്ച് കൊക്കയിനുമായി അറസ്റ്റിലായിരുന്നത്. പത്ത് ലക്ഷം രൂപയുടെ കൊക്കയാനണ് ഇവരില്‍ നിന്ന് പിടികൂടിയിരുന്നത്.

വിവാദ വ്യവസായി കിങ്‌സ് ബീഡി ഉടമ മുഹമ്മദ് നിസാമിന്റെ ഫഌറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനെ ആഢംബര കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് നിസാം.

സഹസംവിധായക ബ്ലെസി, പ്രിന്‍സി, രേഷ്മ സ്‌നേഹ എന്നിവരെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. 10 ഗ്രാം കൊക്കയിനാണ് ഇവരില്‍ നിന്ന് പിടികൂടിയിരിക്കുന്നത്.

അതേസമയം തന്റെ മകനെ കേസില്‍ കുടുക്കിയതാണെന്നും സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ബ്ലെസി അവനെ ഫഌറ്റിലേക്ക് വിളിപ്പിച്ചതെന്നും ഷൈന്‍ ടോമിന്റെ അച്ഛന്‍ പറഞ്ഞു. മകന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

https://www.doolnews.com/actor-shyne-tom-chako-arrested-458.html

We use cookies to give you the best possible experience. Learn more