അത്തരം ഷോട്ടുകൾക്ക് മുമ്പ് മമ്മൂക്ക കവിൾ പിടിച്ച് തിരിക്കും, അതൊരു ടെക്നിക്കാണ്: ഷൈൻ ടോം ചാക്കോ
Entertainment
അത്തരം ഷോട്ടുകൾക്ക് മുമ്പ് മമ്മൂക്ക കവിൾ പിടിച്ച് തിരിക്കും, അതൊരു ടെക്നിക്കാണ്: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 10:11 am

‘ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈൻ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് സഹ സംവിധായകനായി താരം തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്.

ഈയിടെ ഇറങ്ങിയ കമലിന്റെ തന്നെ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത് ഷൈൻ ആയിരുന്നു. സിനിമകൾ പോലെ തന്നെ സോഷ്യൽ മീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഒരുപോലെ ആക്റ്റീവാണ് ഷൈൻ ടോം. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രമാണ് ഷൈൻ ടോം അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ.

മമ്മൂട്ടിയും മോഹൻലാലും അഭിനയത്തിൽ ഒരുപാട് ടെക്നിക്ക് ഉള്ളവരാണെന്നും അതുകൊണ്ടാണ് മികച്ച നടന്മാരായി ഇരുവരും പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നിൽക്കുന്നതെന്നും താരം പറയുന്നു. ചില ക്ലോസ് അപ്പ്‌ ഷോട്ടുകൾക്ക് മുമ്പ് മമ്മൂട്ടി തന്റെ കവിൾ പിടിച്ച് തിരിക്കാറുണ്ടെന്നും താരം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘സ്റ്റേജിൽ നിന്ന് പെർഫോം ചെയ്യുന്ന പോലെ സിനിമയിൽ വന്ന് അഭിനയിക്കാൻ കഴിയില്ല. കാരണം നമ്മൾ ഇവിടെ ഇരുന്ന് ചായ കുടിച്ച് എഴുന്നേൽക്കുന്നത് വേറൊരു മൂഡിൽ ആയിരിക്കും. എന്തിനാണ് നമ്മൾ എഴുന്നേൽക്കുന്നത് ആ ഇമോഷൻ തന്നെ നമ്മൾ ക്യാരി ചെയ്യണം.

ദേഷ്യത്തോടെയാണെങ്കിൽ ആ സ്പീഡ് അതുപോലെ തന്നെ വേണം. ഈ ടെക്നിക്കുകൾ ഒക്കെ നന്നായി അറിയുന്ന ഒരാൾക്ക് നല്ലൊരു നടനാവാൻ കഴിയും. അല്ലെങ്കിൽ അതെല്ലാം അഭിനയത്തിന്റെ പ്രശ്നങ്ങളായി തോന്നും.

മമ്മൂക്കയും മോഹൻലാലും ഈ ടെക്നിക്ക് വളരെ നന്നായി മനസിലാക്കിയവരാണ്. തങ്ങൾ മികച്ച നടന്മാരാണെന്ന് ആളുകളെ ബോധിപ്പിക്കുകയും ചെയ്തത് ഈ ടെക്നിക്ക് വഴിയാണ്.

മമ്മൂക്ക ചില ക്ലോസ് ഷോട്ട് എടുക്കാൻ പോവുന്നതിന് മുമ്പ് സ്വന്തം കവിൾ പിടിച്ച്
തിരിക്കും. അപ്പോൾ മുഖമാകെ ചുവന്ന് വരും. അതുകൊണ്ടാണ് ചില സീനിൽ മമ്മൂക്കയുടെ മുഖം ചുവന്നിരിക്കുന്നത്. ഷോട്ട് എടുക്കുമ്പോൾ തുടുത്തിരിക്കും. അങ്ങനെ പല ടെക്നിക്കും ഉണ്ട് പുള്ളിക്ക്,’ഷൈൻ ടോം ചാക്കോ പറയുന്നു.

 

Content Highlight: Shine Tom Chakko Talk About Mammooty’S Acting Skill