തനിക്ക് റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഷൈൻ ടോം ചാക്കോ. അതേസമയം യഥാർത്ഥ ജീവിതത്തിൽ ചെയ്യാൻ ബുദ്ധിമുട്ടില്ലെന്നും അത് ആരും കാണില്ലെന്നും ഷൈൻ പറയുന്നുണ്ട്. ഷൂട്ട് ചെയ്യുമ്പോൾ പത്തെഴുപത് പേര് നോക്കി നിൽക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക എന്നും ഷൈൻ കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘റൊമാന്റിക് കഥാപാത്രം ചെയ്യാൻ ബുദ്ധിമുട്ടാണ്. റിയൽ ലൈഫിൽ അങ്ങനെയൊരു ബുദ്ധിമുട്ടില്ല. ആരും കാണാതെയല്ലേ നമ്മൾ ചെയ്യുന്നത്. ഇത് പത്ത് എഴുപത് പേര് ചുറ്റും നോക്കി നിൽക്കുകയല്ലേ. അപ്പോൾ ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ലേ. മൂന്നാമത് ഒരാൾ നിൽകുമ്പോൾ തന്നെ നമുക്ക് ചെയ്യാൻ പറ്റുമോ,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
ജീവിതത്തിൽ റൊമാൻ്റിക് ആണോ എന്ന ചോദ്യത്തിന് അത് താൻ അല്ല പറയേണ്ടതെന്നും തൻ്റെ പങ്കാളിയാണ് പറയേണ്ടെന്നുമായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി.
നടി അനുശ്രീയെക്കുറിച്ചുള്ള അനുഭവവും ഷൈൻ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. അനുശ്രീയെ തനിക്ക് പേടിയായിരുന്നെന്നും കാരണം ഷൂട്ടിനിടയിൽ അനുശ്രീ വീട് പണിയുടെ തിരക്കിലായിരുന്നെന്നും ഷൈൻ ടോം പറയുന്നുണ്ട്. അനുശ്രീയാണ് വീട് പണി നടത്തുന്നതെന്നും എന്നാൽ ആ സമയം താൻ വീട്ടിലേക്ക് സാധനം പോലും വാങ്ങി കൊടുത്തിട്ടില്ലെന്നും ഷൈൻ പറഞ്ഞു.
‘അന്ന് അനുശ്രീ എന്ന് പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു സത്യത്തിൽ. ഷൂട്ടിങ്ങിന്റെ ഇടയിൽ അവിടെ ‘ലോഡ് ഇറക്കിയില്ലേ, മണലോ, കമ്പിയോ’ എന്നൊക്കെയുള്ള തിരക്കിലാണ് അനുശ്രീ. അവൾ വീട് പണിയുടെ തിരക്കിലാണ്. അവളാണ് വീട് പണി ചെയ്യുന്നത്. ഞാൻ വീട്ടിലേക്ക് ഒരു സാധനം പോലും വാങ്ങാറില്ല.
അവൾ ഒരു പെൺകുട്ടി ആയിട്ട് ലോഡ് വന്നില്ലേ മണ്ണ് വന്നില്ലേ, കമ്പി വന്നില്ലേ എന്ന ടെൻഷനിലാണ്. ‘നാളെ വാർപ്പ് ആണ്, ആ ഡയലോഗ് പറ’എന്ന് പറഞ്ഞാണ് വരുക. നമ്മൾ പേടിച്ച് പോവും. പല സമയങ്ങളിലും അങ്ങനെ പേടിച്ച് ഇരുന്ന് പോയിട്ടുണ്ട്. അനുശ്രീ നന്നായിട്ട് പെർഫോം ചെയ്യുന്ന ഒരു നടിയാണ്,’ ഷൈൻ ടോം ചാക്കോ പറയുന്നു.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യാണ് ഷൈൻ ടോം ചാക്കോയുടെ പുറത്തിനിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷൈനിനു പുറമെ ഹരിശ്രീ അശോകൻ, റോഷൻ മാത്യു, ശ്രുതി ജയൻ, ജോണി ആന്റണി, നിഷ, ജാഫർ ഇടുക്കി, പ്രമോദ് വെളിയനാട്, ബാലു വർഗീസ്, അപ്പുണ്ണി ശശി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.
Content Highlight: Shine tom chakko about romantic characters