മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്.
മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്.
ചിത്രത്തിൽ താൻ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മലൈകോട്ടെ വാലിബന്റെ ലൊക്കേഷനിൽ വരെ താൻ പോയി നോക്കിയതാണെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി. ഒരു വാർത്താ സമ്മേളനത്തിൽ ഷൈനിന്റെ രസകരമായ മറുപടിയാണ് ഇപ്പോൾ വൈറൽ ആവുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാനിലെ മരുഭൂമിയിൽ വെച്ചായിരുന്നെന്ന് ഷൈൻ പറഞ്ഞു. ജിജോ ആന്റണിയും കൈസും ചെയ്യുന്ന പാരഡൈസ് സർക്കസ് എന്ന സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ ഷൂട്ടിന് വേണ്ടി താൻ രാജസ്ഥാനിൽ പോയപ്പോൾ ഒരു വലിയ ടെന്റ് കണ്ടെന്ന് ഷൈൻ പറയുന്നുണ്ട്. താൻ ടെന്റിലേക്ക് കയറി നോക്കിയപ്പോൾ അവിടെ മലയാളികളാണ് ഉള്ളതെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈകോട്ടെ വാലിബന്റെ ഷൂട്ട് നടക്കുകയായിരുന്നെന്നും ഷൈൻ പറഞ്ഞു. എന്നാൽ ലൊക്കേഷനിൽ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഉണ്ടായിരുന്നില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.
‘മലൈകോട്ടെ വാലിബന്റെ ലൊക്കേഷനിൽ വരെ ഞാൻ പോയി നോക്കിയതാണ്. നമ്മുടെ ജിജോ ആന്റണിയും കൈസും ചെയ്യുന്ന പാരഡൈസ് സർക്കസ് എന്ന സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ ഷൂട്ട് ചെയ്തത് രാജസ്ഥാനിൽ ആയിരുന്നു. ഒരു ദിവസം ലൊക്കേഷനിലേക്ക് പോകുന്ന വഴിക്ക് വലിയൊരു റെന്റ് അടിച്ചിരിക്കുന്നു വണ്ടികളൊക്കെ നിർത്തിയിട്ടിരിക്കുന്നു.
അപ്പോൾ ഞാൻ ജിപ്സി ഓടിച്ച് അതിനകത്ത് ചെന്നപ്പോൾ അവിടെയുള്ളത് മലയാളികളാണ്. നോക്കുമ്പോൾ ലിജോന്റെ പടത്തിന്റെ ഷൂട്ട് നടക്കുകയാണ്. തൊട്ടപ്പുറത്തുള്ള ഞങ്ങളുടെ ലൊക്കേഷനിൽ മാക്സിമം പത്തോ പതിനഞ്ചോ പേരെ ഉള്ളൂ. ഞാൻ ലിജോ ഉണ്ടോ ലാലേട്ടൻ ഉണ്ടോ എന്നൊക്കെ ചോദിച്ചു. അപ്പോൾ അവർ അവിടെ എത്തിയിട്ടില്ല. അവരെയെങ്ങാനും കണ്ടിട്ട് റോള് കിട്ടുമോ എന്ന് വിചാരിച്ചിട്ടാണ് ഞാൻ അവിടെ പോയത് (ചിരി). അത്രയും ചൂടത്ത് മരുഭൂമിയിൽ എന്നിട്ടാണ് അവർ ഷൂട്ട് ചെയ്യുന്നത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.
Content Highlight: Shine tom chakko about Malaikotte valiban movie