| Saturday, 9th March 2024, 5:56 pm

മമ്മൂക്കയെക്കാൾ ഇൻഫ്ലുവൻസ് ചെയ്തിട്ടുള്ളത് ലാലേട്ടൻ: കാരണം പറഞ്ഞ് ഷൈൻ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു അഭിനേതാവ് എന്ന രീതിയിൽ തന്നെ കൂടുതൽ സ്വാധീനം ചെലുത്തിയത് നടൻ മോഹൻലാലാണെന്ന് ഷൈൻ ടോം ചാക്കോ. 83ൽ ജനിച്ച ഒരു ചെറുപ്പക്കാരന് ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുണ്ട് മോഹൻലാലിന്റെ പടങ്ങൾ ആയിരിക്കുമെന്നും ഷൈൻ ടോം പറഞ്ഞു. ആ സമയം അത്രയും എനെർജിറ്റിക്കായിട്ടുള്ള ഒരു ആക്ടറിനെ കണ്ടിട്ടില്ലെന്നും മമ്മൂട്ടി കുറച്ചുകൂടി അക്കാദമിക് ക്യാരക്ടേഴ്സ് ചെയ്യുന്ന ആളായിരുന്നെന്നും ഷൈൻ ടോം ചാക്കോ കൂട്ടിച്ചേർത്തു. ഡ്രീം സ്ക്രീൻ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു അഭിനേതാവ് എന്ന രീതിയിൽ എന്നെ കൂടുതൽ സ്വാധീനം ചെലുത്തിയത് മോഹൻലാലാണ്. 83ൽ ജനിച്ച ഒരു ചെറുപ്പക്കാരന് ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുണ്ട് ലാലേട്ടന്റെ പടങ്ങൾ ആയിരിക്കും. ലാലേട്ടന്റെ ചിരികൾ, ചമ്മലുകൾ, ദേഷ്യപ്പെടലുകൾ, ചാട്ടം, ഓട്ടം, തലകുത്തിമറിച്ചില്, അത്രയും എനെർജിറ്റിക്കായിട്ടുള്ള ഒരു ആക്ടറിനെ നമ്മൾ ആ സമയം കണ്ടിട്ടില്ല. മമ്മൂക്ക കുറച്ചുകൂടി അക്കാദമിക് ക്യാരക്ടേഴ്സ് ചെയ്യുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആദ്യം ഇൻഫ്ലുവൻസ് ചെയ്തിട്ടുള്ളത് ലാലേട്ടൻ തന്നെയാണ്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

താൻ ജയിലിൽ കിടന്നപ്പോൾ ആകെ ഉണ്ടായിരുന്ന ടെൻഷൻ പടം കിട്ടുമോ എന്നായിരുന്നെന്നും ഷൈൻ ടോം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ജയിലിൽ കിടന്നപ്പോൾ ഉണ്ടായിരുന്ന ആകെ ടെൻഷൻ എനിക്ക് പടം കിട്ടുമോ എന്നായിരുന്നു. അപ്പോൾ എന്നെ ആശ്വസിപ്പിച്ചത് എൻ്റെ ഉള്ളിൽ നിന്ന് തന്നെയാണ്. നല്ല ക്യാരക്ടേഴ്സ് മാത്രമല്ല വൃത്തികെട്ട ക്യാരക്ടേഴ്സും സിനിമയിൽ ഉണ്ടാവില്ലേ,അത് എന്തായാലും കിട്ടും.

അത് കിട്ടിക്കഴിഞ്ഞാൽ ആളുകൾക്ക് ഇഷ്ടമാവുകയും ചെയ്യും. അങ്ങനെ കിട്ടിയ ക്യാരക്ടറാണ് ഇഷ്കിലെ ആൽവിൻ എന്ന കഥാപാത്രം. അത് ആളുകൾ നന്നായിട്ട് ആസ്വദിച്ചു. ലാസ്റ്റ് ആ ക്യാരക്ടറിന് തല്ലുകൊണ്ട് സഹതാപവും കിട്ടി . ചില സമയത്ത് നമ്മൾ ചെയ്യുന്ന ക്യാരക്ടേഴ്സ് നമ്മളെ ഹെൽപ്പ് ചെയ്യും.

അത്രയും വൃത്തികെട്ട ഒരു ഇമേജ് ഉണ്ടായിരുന്ന ഒരാൾ ഇഷ്കിൽ ഉണ്ടായിരുന്നില്ല. ഞാൻ അനുരാജിനോട് ചോദിക്കും നീ കറക്റ്റ് ആയിട്ട് എന്നെ ഈ ക്യാരക്ടറിന് എന്നെ തന്നെ വിളിച്ചല്ലോ. ആ ക്യാരക്ടറിന് അത്രയും ഡീറ്റൈലിങ് ഉണ്ട്. ഒരിക്കൽ സ്‌ക്രീനിൽ വന്ന് കഴിഞ്ഞാൽ പോകുന്നില്ലല്ലോ. ആ ക്യാരക്ടറിന് മാക്സിമം ഡീറ്റെയിൽസ് കൊടുക്കാനുള്ള സ്പേസ് ആ സിനിമയിലുണ്ട്. ഷെയ്ൻ ആണെങ്കിലും അവിടെ ലോക്ക് ആയി നിൽക്കുകയല്ലേ, വേറെ ഒന്നും ചെയ്യാൻ പറ്റില്ല. ഈ ക്യാരക്ടറാണ് പ്ലേ ചെയ്തു കൊണ്ടിരിക്കുന്നത്,’ ഷൈൻ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine tom chakko about his influenced actor

We use cookies to give you the best possible experience. Learn more