ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അഭിമുഖങ്ങളിലെ തന്റെ പെരുമാറ്റത്തെക്കുറിച്ച് പറയുകയാണ് താരം. അഭിമുഖങ്ങള്‍ പലപ്പോളും ചെയ്യുന്ന സിനിമകളുടെ പേരില്‍ കൊടുക്കുന്നതാണെന്നും ഒരുപാട് അഭിമുഖങ്ങള്‍ കൊടുക്കാന്‍ നിര്‍ബന്ധിക്കപെടുന്നതാണെന്നും ഷൈന്‍ പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.
”അഭിമുഖങ്ങള്‍ കൊടുക്കാന്‍ വേണ്ടി വരുന്നവരല്ല നമ്മള്‍. നമുക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളെ അവതിപ്പിക്കുന്ന സിനിമകള്‍ ചെയ്യുമ്പോള്‍ അഭിമുഖങ്ങള്‍ കൊടുക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാകുന്നതാണ്. അതിന് വേണ്ടി ഒരു രണ്ട്, മൂന്ന് ദിവസം ഇരുന്ന് ഒരു പത്തിരുപത് അഭിമുഖങ്ങള്‍ തുടര്‍ച്ചയായി കൊടുക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാവുകയാണ്. അഭിമുഖങ്ങള്‍ കൊടുക്കുന്ന പരിപാടി ഭയങ്കര ബോറിങ്ങാണ്.
ഒന്നോ രണ്ടോ അഭിമുഖങ്ങള്‍ക്ക് കുഴപ്പമില്ല എന്നാല്‍ നാലോ അഞ്ചോ അഭിമുഖങ്ങള്‍ ഒരുമിച്ച് കൊടുക്കുമ്പോള്‍ ബോറിങ്ങാവും. ആ സാഹചര്യത്തില്‍ ഇതിനെ രസകരമാക്കാന്‍ നമ്മള്‍ ഇത്തരത്തിലുള്ള ചില രസകരമായ സാധനങ്ങള്‍ ചേര്‍ക്കേണ്ടി വരും. അല്ലെങ്കില്‍ പറയുന്ന നമ്മള്‍ക്കും കാണുന്ന നിങ്ങള്‍ക്കും ബുദ്ധിമുട്ടായിരിക്കും.
തുടര്‍ച്ചയായി ഒരുപാട് അഭിമുഖങ്ങള്‍ ഇങ്ങനെ കൊടുക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഒരു സന്തോഷവും ഉണ്ടാകില്ല. ഞാന്‍ വീട്ടിലോ അല്ലെങ്കില്‍ മുറിയില്‍ ഇരിക്കുമ്പോഴോ ഇങ്ങനെ ഒന്നും പെരുമാറാറില്ല. ഇങ്ങനെ ഒന്നും സംസാരിക്കാറുമില്ല. അഭിമുഖങ്ങളില്‍ വരുമ്പോള്‍ ഓരോ ചോദ്യം ചോദിക്കുമ്പോഴാണല്ലോ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നത്.
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത ബുദ്ധിമുട്ട് ഒന്നും ഞാന്‍ ഇതുവരെ നേരിട്ടിട്ടില്ല. അതുപോലെ അത്രയും വലിയ ഉത്തരങ്ങളൊന്നും ആരോടും എനിക്ക് പറയേണ്ടി വന്നിട്ടില്ല. എന്റെ എല്ലാ അഭിമുഖങ്ങളും എടുത്ത് നോക്കു. അതിലൊന്നും എന്നോട് ഇതുവരെ സീരിയസ് ആയിട്ടുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല.
എന്നെക്കാള്‍ ഇളയകുട്ടികള്‍ അല്ലെ അഭിമുഖം നടത്താന്‍ വരുന്നത്. അവര്‍ക്ക് സിനിമയിലെ മുരളി എന്ന നടനെയോ അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചോ ധാരണ പോലും ഇല്ല. എന്നിട്ട് നമ്മളോട് ചോദിക്കും പുതിയ തലമുറയിലെ മുരളി ആണല്ലോ നിങ്ങളെന്ന്. മുരളിയുടെ അഞ്ച് സിനിമ പോലും അവര്‍ക്ക് അറിയില്ല. എന്നിട്ട് പറയും സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇങ്ങനെ പറയുന്നു എന്നൊക്കെ,” ഷൈന്‍ പറഞ്ഞു.
content highlight: shine tom chakko about his film interviews