Entertainment news
പെൺകുട്ടി ആയിട്ട് പോലും അവൾ വീട് പണിയുന്ന തിരക്കിലാണ്; ഞാൻ അപ്പോൾ വീട്ടിലേക്ക് ഒരു സാധനം പോലും വാങ്ങാറില്ല: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 20, 04:31 am
Monday, 20th November 2023, 10:01 am

നടി അനുശ്രീയെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് ഷൈൻ ടോം ചാക്കോ. അനുശ്രീയെ തനിക്ക് പേടിയായിരുന്നെന്നും കാരണം ഷൂട്ടിനിടയിൽ അനുശ്രീ വീട് പണിയുടെ തെരക്കിലായിരുന്നെന്നും ഷൈൻ ടോം പറയുന്നുണ്ട്. അനുശ്രീയാണ് വീട് പണി നടത്തുന്നതെന്നും എന്നാൽ ആ സമയം താൻ വീട്ടിലേക്ക് സാധനം പോലും വാങ്ങി കൊടുത്തിട്ടില്ലെന്നും ഷൈൻ പറഞ്ഞു.

അനുശ്രീ ഒരു പെൺകുട്ടി ആയിട്ട് കൂടി കമ്പി വന്നില്ലേ മണ്ണ് വന്നില്ലേ എന്ന ടെൻഷനിൽ ആയിരുന്നെന്നും ഷൈൻ കൂട്ടിച്ചേർക്കുന്നുണ്ട്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷൈൻ അനുശ്രീയുമായുള്ള അനുഭവം പങ്കുവെക്കുന്നത്.

ബിനു. എസ് സംവിധാനം ചെയ്ത ഇതിഹാസയാണ് അനുശ്രീയും ഷൈനും ഒരുമിച്ച് അഭിയനയിച്ച ആദ്യ ചിത്രം. ചിത്രത്തിൽ ബാലു വർഗീസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘അന്ന് അനുശ്രീ എന്ന് പറഞ്ഞാൽ എനിക്ക് പേടിയായിരുന്നു സത്യത്തിൽ. ഷൂട്ടിങ്ങിന്റെ ഇടയിൽ അവിടെ ‘ലോഡ് ഇറക്കിയില്ലേ, മണലോ, കമ്പിയോ’ എന്നൊക്കെയുള്ള തിരക്കിലാണ് അനുശ്രീ. അവൾ വീട് പണിയുടെ തിരക്കിലാണ്. അവളാണ് വീട് പണി ചെയ്യുന്നത്. ഞാൻ വീട്ടിലേക്ക് ഒരു സാധനം പോലും വാങ്ങാറില്ല.

അവൾ ഒരു പെൺകുട്ടി ആയിട്ട് ലോഡ് വന്നില്ലേ മണ്ണ് വന്നില്ലേ, കമ്പി വന്നില്ലേ എന്ന ടെൻഷനിലാണ്. ‘നാളെ വാർപ്പ് ആണ്, ആ ഡയലോഗ് പറ’എന്ന് പറഞ്ഞാണ് വരുക. നമ്മൾ പേടിച്ച് പോവും. പല സമയങ്ങളിലും അങ്ങനെ പേടിച്ച് ഇരുന്ന് പോയിട്ടുണ്ട്. അനുശ്രീ നന്നായിട്ട് പെർഫോം ചെയ്യുന്ന ഒരു നടിയാണ്,’ ഷൈൻ ടോം ചാക്കോ പറയുന്നു.

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’യാണ് ഷൈൻ ടോം ചാക്കോയുടെ പുറത്തിനിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷൈനിനു പുറമെ ഹരിശ്രീ അശോകൻ, റോഷൻ മാത്യു, ശ്രുതി ജയൻ, ജോണി ആന്റണി, നിഷ, ജാഫർ ഇടുക്കി, പ്രമോദ് വെളിയനാട്, ബാലു വർഗീസ്, അപ്പുണ്ണി ശശി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

Content Highlight: Shine tom chakko about Anusree