|

ആ സിനിമ വെച്ചുനോക്കുമ്പോള്‍ കിലുക്കത്തില്‍ മോഹന്‍ലാല്‍ കുറച്ച് ഓവറായാണ് ചെയ്തത്: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഷൈന്‍, കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കമലിന്റെ തന്നെ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്കിറങ്ങിയ ഷൈന്‍ അധികം വൈകാതെ തന്നെ മലയാളത്തില്‍ തിരക്കുള്ള ഒരു നടനായി മാറി. ഇപ്പോള്‍ അന്യ ഭാഷയിലും തിരക്കുള്ള നടനാണ് അദ്ദേഹം.2015 Cocaine Case; Shine Tom Chacko and others were acquitted

അഭിനേതാവിന്റെ പ്രകടനം സിനിമകള്‍ക്ക് അനുസരിച്ച് മാറുമെന്നും അതിനുദാഹരണമാണ് മോഹന്‍ലാല്‍ ചെയ്ത കിലുക്കവും ഭരതവുമെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ഈ രണ്ട് ചിത്രത്തിലെയും മോഹന്‍ലാലിന്റെ പ്രകടനത്തെ കുറിച്ചും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

കിലുക്കത്തിലെ അഭിനയവും ഭരതത്തിലെ അഭിനയത്തിലും വ്യത്യാസം ഉണ്ടെന്നും ഭരതത്തിലെ അവസ്ഥവെച്ച് നോക്കുമ്പോള്‍ കിലുക്കം കുറച്ച് ഓവര്‍ഡു ആണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടന്റെ കിലുക്കത്തിലെ അഭിനയവും ഭരതത്തിലെ അഭിനയത്തിലും വ്യത്യാസം ഉണ്ടല്ലോ, ഭരതത്തിലെ അവസ്ഥവെച്ച് നോക്കുമ്പോള്‍ കിലുക്കം ഇത്തിരി ഓവര്‍ഡു ആണ്. അത് പടങ്ങള്‍ക്കനുസരിച്ച് മാറണം.

പടത്തിനനുസരിച്ചോ ഡയറക്ടര്‍ പറയുന്നതിനനുസരിച്ചോ ലോജിക്കും നാച്ചുറല്‍ അഭിനയവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. ഫിലിം മേക്കേഴ്‌സ് ആണല്ലോ ഫീഡ് ചെയ്യുന്നത് അപ്പോള്‍ അവര്‍ക്കനുസരിച്ച് ആക്ടറിന്റെ അഭിനയവും വ്യത്യാസപ്പെട്ടിരിക്കും.

ഭരതന്റെ പടത്തിലഭിനയിക്കുമ്പോള്‍ ഭരതന്‍ പറയുന്ന പോലെയും റാഫിയുടെ പടത്തിലഭിനയിക്കുമ്പോള്‍ റാഫി പറയുന്നപോലെയായിരിക്കും അഭിനയിക്കുക,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

Content Highlight: Shine Tom Chacko talks about the difference of Mohanlal’s acting in Kilukkam and Bharatham movie