| Wednesday, 13th March 2024, 1:06 pm

മമ്മൂക്കയെ പരിചയപ്പെടുന്നത് വരെ ഞാന്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ജീവിതത്തില്‍ താന്‍ ഏറ്റവും പ്രധാന്യം കൊടുത്തിട്ടുള്ളത് സിനിമക്കാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിലേക്ക് വരാനും ഒരു അഭിനേതാവാകാനും തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് മോഹന്‍ലാലാണെന്നും താരം പറയുന്നു.

എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തത് മമ്മൂട്ടിയുടെ കൂടെയാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടിയെ പരിചയപെടുന്നത് വരെ താന്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണെന്നും ഷൈന്‍ ടോം ചാക്കോ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും പ്രധാന്യം കൊടുത്തിട്ടുള്ളത് സിനിമക്കാണ്. ലാലേട്ടനാണ് എന്നെ കൂടുതലും ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുള്ളത്. അദ്ദേഹമാണ് സിനിമയിലേക്ക് വരാനും ഒരു അഭിനേതാവാകാനും എന്നെ സ്വാധീനിച്ചത്.

എന്നാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തത് മമ്മൂക്കയുടെ കൂടെയാണ്. ഞാന്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഒരു കടുത്ത ലാലേട്ടന്‍ ആരാധകനാണ്. മമ്മൂക്കയെ പരിചയപ്പെടുന്നത് വരെയായിരുന്നു അത്. പതിയെയാണ് മമ്മൂക്കയുമായുള്ള ബന്ധം ഉണ്ടാവുക,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

താന്‍ ജയിലില്‍ കിടന്നപ്പോള്‍ ആകെ ഉണ്ടായിരുന്ന ടെന്‍ഷന്‍ പടം കിട്ടുമോ എന്നായിരുന്നു എന്നും ഷൈന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. അപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് തന്റെ ഉള്ളില്‍ നിന്ന് തന്നെയായിരുന്നെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

നല്ല കഥാപാത്രമല്ലാതെ മോശം കഥാപാത്രങ്ങളും സിനിമയില്‍ ഉണ്ടാവില്ലേയെന്നും അത് എന്തായാലും കിട്ടുമെന്ന് കരുതിയെന്നും ഷൈന്‍ പറയുന്നുണ്ട്. അങ്ങനെ കിട്ടിയ കഥാപാത്രമാണ് ഇഷ്‌കിലെ ആല്‍വിന്‍ എന്ന കഥാപാത്രമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ആ കഥാപാത്രം ആളുകള്‍ നല്ല രീതിയില്‍ ആസ്വദിച്ചെന്നും അവസാനം ആ ക്യാരക്ടറിന് തല്ലുകൊണ്ട് സഹതാപവും കിട്ടിയെന്നും ഷൈന്‍ പറയുന്നു.


Content Highlight: Shine Tom Chacko Talks About Mohanlal And Mammootty

We use cookies to give you the best possible experience. Learn more