| Tuesday, 6th August 2024, 8:49 am

മമ്മൂക്കയുടെ ആ കഥാപാത്രം എന്തൊരു പവര്‍ഫുള്ളാണ്; മറ്റുള്ളതിനേക്കാള്‍ ഒരുപടി മുന്നിലാണ് അയാള്‍: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ചിത്രമാണ് പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ടി.പി. രാജീവന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമയെത്തിയത്. കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ശ്വേത മേനോനും മൈഥിലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ എത്തിയ ചിത്ര കൂടിയായിരുന്നു പാലേരി മാണിക്യം.

ഈ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയുടെ നെഗറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങള്‍ എപ്പോഴും പോസിറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങളേക്കാള്‍ ഒരുപടി മുന്നിലാകുമെന്നാണ് അദ്ദേഹം പറയുന്നത്. പാലേരി മാണിക്യത്തിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം അത്തരത്തില്‍ പവര്‍ഫുള്ളാണെന്നും അദ്ദേഹം പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ.

‘ഏത് നല്ല ആക്ടേഴ്‌സിനെ എടുത്ത് നോക്കിയാലും അവര്‍ ഒരു നെഗറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍, അതിന് മുമ്പ് ചെയ്തിട്ടുള്ള പോസിറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങളുടെ ഒരുപടി മുന്നിലാകും അത്. അത് ലാലേട്ടന്‍ ചെയ്താലും മമ്മൂക്ക ചെയ്താലും അങ്ങനെ തന്നെയാണ്. മമ്മൂക്കയുടെ നെഗറ്റീവ് ടെച്ചുള്ള കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. അതൊക്കെ വലിയ എഫക്ടീവായ കഥാപാത്രങ്ങളാകും. പാലേരി മാണിക്യം എന്ന സിനിമയിലെ മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി എന്ന കഥാപാത്രം എന്തൊരു പവര്‍ഫുള്ളാണ്.

ആ കഥാപാത്രത്തെ കണ്ടിട്ട് നമ്മളൊക്കെ തകര്‍ന്നു പോയതാണ്. അതേ മമ്മൂക്ക തന്നെയാണ് അടുത്ത സിനിമ വരുമ്പോള്‍ നമ്മളെ ഇപ്പുറത്ത് കരയിപ്പിക്കുന്നത്. പക്ഷെ അതിനേക്കാള്‍ ഇമ്പാക്ട് ആ നെഗറ്റീവ് കഥാപാത്രത്തിനുണ്ട്. നടന്‍ എന്ന രീതിയില്‍ മമ്മൂക്കയുടെ നോട്ടങ്ങളൊക്കെ നല്ല എഫക്ടീവ് തന്നെയാണ്. ഈ അടുത്ത് ഇറങ്ങിയ മമ്മൂക്കയുടെ സിനിമയാണ് ഭ്രമയുഗം. ആ സിനിമയിലും മമ്മൂക്കയുടെ ചേഷ്ടകളെ നന്നായി ഉപയോഗിച്ചിട്ടുണ്ട്,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Content Highlight: Shine Tom Chacko Talks About Mammootty And Paleri Manikyam: Oru Pathirakolapathakathinte Katha

We use cookies to give you the best possible experience. Learn more