| Thursday, 14th March 2024, 8:39 am

ഇന്നത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ചിദംബരം; എന്നാല്‍ എന്നെ ആശ്ചര്യപ്പെടുത്തിയത് മറ്റൊരാള്‍: ഷൈന്‍ ടോം ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് വന്ന് പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ സജീവമായ നടനാണ് ഷൈന്‍ ടോം ചാക്കോ.

ഇന്നത്തെ ഏറ്റവും മികച്ച പത്ത് സംവിധായകര്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ഡ്രീം സ്‌ക്രീന്‍ എന്റര്‍ടൈയ്മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍.

ഈ സമയത്തുള്ള സംവിധായകരില്‍ പത്ത് ആളുകളുടെ പേരുകള്‍ മാത്രമായി പറയാന്‍ കഴിയില്ലെന്നും മികച്ച സംവിധായകര്‍ ഒരുപാടുണ്ടെന്നും താരം പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം അതില്‍ ഒരാളാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ അഭിനയിച്ച സിനിമകളില്‍ ഏതൊക്കെ കഥാപാത്രങ്ങള്‍ മികച്ചതായി തോന്നിയിട്ടുണ്ടോ ആ സിനിമകളുടെ സംവിധായകരൊക്കെ മികച്ചവരാണെന്നും താരം പറഞ്ഞു. എന്നാല്‍ തന്നെ ഏറ്റവും കൂടുതല്‍ ആശ്ചര്യപ്പെടുത്തിയ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ആണെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

‘ഈ സമയത്ത് ഉള്ള സംവിധായകരില്‍ പത്തു ആളുകളുടെ പേരുകള്‍ മാത്രമായി പറയാന്‍ കഴിയില്ല. അതിനേക്കാള്‍ കൂടുതലുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍, അതായത് ഗണപതിയുടെ ചേട്ടന്‍ അതില്‍ ഒരാളാണ്.

പിന്നെ അന്‍വര്‍ റഷീദ്, ആഷിക് അബു, അമല്‍, സമീര്‍, രാജേഷ് പിള്ള, അനുരാജ്, രാജീവേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍. ഞാന്‍ ചെയ്ത സിനിമകളില്‍ ഏതൊക്കെ കഥാപാത്രങ്ങള്‍ മികച്ചതായി തോന്നിയിട്ടുണ്ടോ ആ സിനിമകളുടെ സംവിധായകരൊക്കെ മികച്ചവരാണ്.

പിന്നെ ഖാലീദ് റഹ്‌മാന്‍. എന്നെ ഏറ്റവും കൂടുതല്‍ സര്‍പ്രൈസ്ഡാക്കിയ സംവിധായകന്‍ ഖാലിദ് റഹ്‌മാനാണ്. കാരണം അവനെ ഞാന്‍ ആദ്യം കാണുമ്പോള്‍ അവന്‍ രാജീവേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.


Content Highlight: Shine Tom Chacko Talks About Khalid Rahman

We use cookies to give you the best possible experience. Learn more