എന്റെ പെരുമാറ്റം ഇങ്ങനെയാവാൻ കാരണം കൊറോണ വൈറസാകാം: ഷൈൻ ടോം ചാക്കോ
Movie Day
എന്റെ പെരുമാറ്റം ഇങ്ങനെയാവാൻ കാരണം കൊറോണ വൈറസാകാം: ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 31st March 2023, 3:12 pm

മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ കഥാപാത്രമാണ് ഷൈൻ ടോം ചാക്കോ.
സിനിമയിലെ കഥാപാത്രങ്ങൾക്ക് പുറമെ താരത്തിന്റെ അഭിമുഖങ്ങളും പ്രസിദ്ധമാണ്.

ഇന്റർവ്യൂവിനെത്തുമ്പോൾ ഉള്ള തന്റെ പെരുമാറ്റത്തിനും ശരീര ഭാഷക്കും കാരണം കൊറോണ വൈറസാകാം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഷൈൻ.

ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഷൈൻ കൊറോണക്കാലത്ത് തനിക്ക് സംഭവിച്ച വ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ചത്.
“കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്.ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണെന്നാണ് എനിക്ക് തോന്നുന്നത്,’ ഷൈൻ പറഞ്ഞു.

അപ്പോൾ ചേട്ടന്റെ സ്വഭാവം ഇങ്ങനെയായതിന് കാരണം വൈറസാണോ എന്ന അവതാരകയുടെ ചോദ്യത്തിന്
“ഈ വൈറസ് എങ്ങനെയാണ് നമ്മുടെ ഉള്ളിലെത്തിയത്. അത് വായു മാർഗവും ഭക്ഷണത്തിലൂടെയുമൊക്കെയല്ലെ, അപ്പോൾ അത് നമ്മുടെ ചുറ്റുമുള്ള അന്തരീക്ഷത്തിൽ തന്നെയുണ്ട് അത് നമ്മുടെ ഉള്ളിലെത്തുമ്പോൾ നമ്മുടെ ക്യാരക്ടറിൽ മാറ്റമുണ്ടാകും,’ ഷൈൻ കൂട്ടിച്ചേർത്തു.


കൂടാതെ അവതാരക പറഞ്ഞത് കൊണ്ട് എനിക്ക് അങ്ങനെ പറയാമെന്നും ഷൈൻ പറഞ്ഞു.

അതേസമയം ദസറയാണ് താരത്തിന്റെതായി അവസാനം തിയേറ്ററിലെത്തിയ ചലച്ചിത്രം.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സാണ് അടുത്തതായി തിയേറ്ററിലെത്താനുള്ള താരത്തിന്റെ ചിത്രം.


ഷൈൻ ടോം ചാക്കോ, ഗായത്രി, ഷെയിൻ നിഗം, ഗീതി സംഗീത മുതലായവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights:shine tom chacko talks about his character and corona virus