യുവതാരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മലയാളതാരമാണ് ഷൈൻ ടോം ചാക്കോ.
യുവതാരങ്ങളിൽ ഏറെ ശ്രദ്ധ നേടിയ മലയാളതാരമാണ് ഷൈൻ ടോം ചാക്കോ.
സഹ സംവിധായകനായി തന്റെ സിനിമ കരിയർ തുടങ്ങിയ ഷൈൻ ടോം ഇന്ന് അന്യഭാഷയിലടക്കം തിരക്കുള്ള ഒരു നടനാണ്. ഒരുപാട് സമയമെടുത്താണ് ഷൈൻ ഇന്നത്തെ നിലയിലേക്ക് എത്തിയത്.
താൻ സിനിമയിലെത്താൻ വലിയ രീതിയിൽ സ്വാധീനിച്ച കാര്യങ്ങളെ കുറിച്ച് പറയുകയാണ് ഷൈൻ ടോം ചാക്കോ. ചെറുപ്പത്തിൽ താൻ ഏറ്റവും കൂടുതൽ കണ്ടിരുന്നത് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകൾ ആയിരുന്നു എന്നാണ് ഷൈൻ പറയുന്നത്.
എന്നാൽ അന്യഭാഷയിൽ താൻ ഏറ്റവും കൂടുതൽ കണ്ടിരുന്നത് കമല ഹാസന്റെ സിനിമകൾ ആയിരുന്നു എന്നാണ് താരം പറയുന്നത്. കമൽ ഹാസൻ അന്ന് കുള്ളനായി അഭിനയിക്കുന്നതെല്ലാം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നും ഷൈൻ പറയുന്നു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
‘വേറൊരു ഭാഷയിലെ നടൻ എന്ന നിലയിൽ ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നത് കമൽ ഹാസനെ ആയിരുന്നു. അന്ന് നോക്കുമ്പോൾ അദ്ദേഹം കുള്ളനായിട്ടൊക്കെ അഭിനയിക്കുന്നുണ്ട്.
ചെറുപ്പത്തിൽ ഇത് രണ്ടും ഒരാളാണോ എന്ന് അച്ഛനോടും അമ്മയോടും ഞാൻ ചോദിച്ചിട്ടുണ്ട്. അത് നമ്മളെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഇന്നും അത്ഭുതത്തോടെയാണ് ആളുകൾ ആ സിനിമകളൊക്കെ കാണുന്നത്, ഷൈൻ ടോം ചാക്കോ പറയുന്നു.
അതേസമയം കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പണ്ട് കമലിന്റെ തന്നെ സഹ സംവിധായകൻ ആയിരുന്നു ഷൈൻ ടോം.
Content Highlight: Shine Tom Chacko Talk About Kamal hassan